Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ചൈനീസ് അതിര്‍ത്തിയിലെ അയയുന്ന സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 08:04 am IST
in Editorial

ഭാരതവും ചൈനയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. യുദ്ധത്തിലേയ്‌ക്കു വരെ വഴിതെളിച്ച വിഷയത്തില്‍, ഒടുവിലത്തേതായിരുന്നു നാലര വര്‍ഷം മുന്‍പ് ഗാല്‍വന്‍ താഴ്വരയില്‍ ഇരുരാജ്യങ്ങളിലെയും പട്ടാളക്കാര്‍ ഏറ്റുമുട്ടിയ സംഭവം. ഭാരതത്തിന്റെ 20 ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ചൈനീസ് പക്ഷത്തു നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ ചൈന തയ്യാറായിട്ടില്ല. ഈ പ്രശ്നത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. രക്തം മരവിപ്പിക്കുന്ന തണുപ്പില്‍ ഇരു ഭാഗത്തും 50,000 വരുന്ന സൈനികര്‍ പൂര്‍ണ്ണസജ്ജരായി മുഖാമുഖം നില്‍ക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഭാരതവുമായി ഒത്തുതീര്‍പ്പിന് ഇപ്പോള്‍ ചൈന തയ്യാറായിരിക്കുകയാണ്. ഒരു വിട്ടു വീഴ്ചയുമില്ലെന്ന ഭാരതത്തിന്റെ ഉറച്ച നിലപാടിനു മുന്നില്‍ ചൈന അടിയറവ് പറഞ്ഞിരിക്കുന്നു എന്ന് അര്‍ഥം. അതിര്‍ത്തിയില്‍ തര്‍ക്കം ബാക്കി നിന്ന ഡെംചോക്ക്, ഡെപ്‌സാങ് സമതലം എന്നിവിടങ്ങളില്‍ പട്രോളിങ് പുനരാരംഭിക്കാനുള്ള തീരുമാനം നയതന്ത്രരംഗത്തെ ഭാ്രതത്തിന്റെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ്. 2020നു മുമ്പുള്ള സ്ഥാനങ്ങളിലേക്ക് ഇരു രാജ്യങ്ങളിലെയും സൈനികര്‍ മടങ്ങിപ്പോകും. അതിര്‍ത്തികളില്‍ നിന്നു പരസ്പരം സൈന്യത്തെ പിന്‍വലിക്കുന്നതിനും പിന്നീട് പൂര്‍ണമായ അതിര്‍ത്തിത്തര്‍ക്ക പരിഹാരത്തിനും ഇതു വഴിവക്കും.

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയെ വളഞ്ഞിട്ടു പിടിക്കുന്നതില്‍ നാം വിജയിച്ചു എന്നതിന്റെ സൂചന കൂടിയാണ് ചൈനയുടെ പിന്മാറ്റം. ഇരുരാജ്യങ്ങളും തമ്മില്‍ 21 വട്ടം സൈനികതല ചര്‍ച്ചകളും 17 വട്ടം നയതന്ത്ര ചര്‍ച്ചകളും നടത്തിയ ശേഷമാണ് ഇപ്പോഴത്തെ ധാരണയിലെത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇരുരാജ്യങ്ങളും രാഷ്‌ട്രീയമായ ഇച്ഛാശക്തിയും കാണിച്ചു. കഴിഞ്ഞ ജൂലൈയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ചൈനയുടെ വിദേശമന്ത്രി വാങ് യീയെ എസ്.സി.ഒ സമ്മേളനത്തിനിടയ്‌ക്കു വച്ചും പിന്നീട് ലാവോസില്‍ വച്ചും കണ്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ മാസം റഷ്യയില്‍ വച്ചും വാങ് യീയെ കണ്ടു സംസാരിച്ചു. ചൈനയില്‍ നിന്നു നേരിട്ടുള്ള വിദേശനിക്ഷേപത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ പിന്തുണച്ചു. ഇതെല്ലാം പരിഹാരത്തിനുള്ള പടികളായിരുന്നു.

വ്യാപാര മാന്ദ്യവും കടുത്ത തൊഴിലില്ലായ്‌മയും നേരിടുന്ന ചൈനയ്‌ക്ക് അതിര്‍ത്തിയില്‍ സമാധാനം പുലരുന്നതിനേക്കാള്‍ പ്രധാനം ഭാരതവുമായുള്ള വ്യാപാരം തന്നെയാണ്. ചൈനയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി നാമാണ്. രണ്ടാമതാണ് അമേരിക്ക. അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ വ്യാപാര ചര്‍ച്ച പുനരാരംഭിക്കുകയുള്ളൂ എന്ന ഭാരതത്തിന്റെ ഇളക്കമില്ലാത്ത നിലപാടിനുമുന്നില്‍ അടിയറവ് പറയുകയല്ലാതെ ചൈനയ്‌ക്ക് രക്ഷയില്ലാതായി. വളരെ ക്ഷമാപൂര്‍വ്വം സ്ഥിരോത്സാഹത്തോടെ നടത്തിയ നയതന്ത്രത്തിലൂടെയാണ് ഇതു സാധിച്ചത്. നിയന്ത്രണ രേഖയ്‌ക്കടുത്ത് ഭാരതം അതിവേഗം റോഡും പാലവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചെടുത്തത് സ്വാഭാവികമായും ചൈനയെ ആശങ്കപ്പെടുത്തി. അന്താരാഷ്‌ട്രവേദികളില്‍ ചൈനീസ് നിലപാടുകളെ തുറന്നു കാട്ടാനും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി ജയശങ്കറും ശ്രമിച്ചതും വിജയിച്ചതും, ഭാരതവുമായി സൗഹാര്‍ദ്ദമാണ് നല്ലത് എന്ന ബോധ്യത്തിലെത്താന്‍ ചൈനയെ പ്രേരിപ്പിച്ചു.

ഇക്കാര്യങ്ങളൊക്കെ ശരിയാണെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ വിശ്വസിച്ചുകൂടാ എന്നതാണ് അനുഭവ പാഠം. ഭായി ഭായി മുദ്രാവാക്യം മുഴങ്ങിയതിനു തൊട്ടുപിന്നാലെ നടന്ന 1962 ലെ ചൈനീസ് ആക്രമണം മറക്കാനാവില്ല. അതുകൊണ്ടുതന്നെ കരുതല്‍ അത്യാവശ്യവുമാണ്. എങ്കിലും സംഘര്‍ഷാവസ്ഥയ്‌ക്ക് അയവു വരുന്നത് എന്തുകൊണ്ടും നല്ലതു തന്നെ.

Tags: Chinese President Xi JinpingIndia Prime Minister Narendra ModiindiaChinese borderBRICS Summit 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.