തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
മജിസ്ട്രേട്ട് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പ്രോസിക്യൂഷന് കോടതിയില്‍ 14 രേഖകള്‍ ഹാജരാക്കി.
നാല്, അഞ്ച് പ്രതികളെ സംബന്ധിച്ചും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ പ്രതിപ്പട്ടികയില്‍ നാല്, അഞ്ച് പ്രതികള്‍ ഇല്ലായിരുന്നു.
കന്യാകുമാരി സ്വദേശി രാജീവ് ആണ് നാലാം പ്രതി. മേയറുടെ സഹോദര ഭാര്യ ആര്യയാണ് അഞ്ചാം പ്രതി. യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ മൊഴിയും രേഖപ്പെടുത്തിയെന്ന് കോടതിയെ അറയച്ചു.
യദു ഓടിച്ച് കെഎസ്ആര്‍ടിസി ബസിന്റെയും മേയര്‍ സഞ്ചരിച്ച കാറിന്റെയും മഹസറും സമര്‍പ്പിച്ചു. മാധ്യമശ്രദ്ധ നേടാനാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. കോടതി മേല്‍നോട്ടത്തല്‍ അന്വേഷണം വേണമെന്ന യദുവിന്റെ ഹര്‍ജി 29ന് പരിഗണക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: