ഒട്ടാവ : കാനഡയിൽ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചനയുമായി ഖലിസ്ഥാൻ ഭീകരർ . ത്രിവർണ പതാകയെ അപമാനിക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കുകയും ചെയ്യുന്നുണ്ട്. ഖാലിസ്ഥാനി ഭീകരർ വെള്ളിയാഴ്ച ടൊറൻ്റോയിൽ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു . ഈ പ്രകടനത്തിലുണ്ടായിരുന്ന ഖാലിസ്ഥാനികൾ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഇന്ത്യൻ പതാകയെയും റഷ്യൻ പതാകയെയും അപമാനിച്ച് ‘ഖാലിസ്ഥാൻ സിന്ദാബാദ്’ മുഴക്കി ജസ്റ്റിൻ ട്രൂഡോയെ സ്തുതിച്ചുകൊണ്ടായിരുന്നു പ്രതിഷേധം . കാനഡയിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യൻ എംബസികളും അടച്ചുപൂട്ടണമെന്ന് ഖാലിസ്ഥാനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരരായ നിജ്ജാർ, ഭിന്ദ്രൻവാലെ എന്നിവരുടെ പോസ്റ്ററുകളും ഇവർ പതിച്ചു.
പ്രകടനത്തിന് പുറമെ, ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട ഗുരുദ്വാരയിൽ വരും ദിവസങ്ങളിൽ ഖാലിസ്ഥാനികൾ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഖാലിസ്ഥാൻ ഭീകരരുടെ സ്മരണയ്‌ക്കായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിൽ എയർ ഇന്ത്യ വിമാനത്തിൽ സ്‌ഫോടനം നടത്തിയ നിജ്ജാർ, തൽവീന്ദർ പർമർ, മറ്റ് ഭീകരർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിക്കും.
കാനഡയിലെ ഖാലിസ്ഥാനികളാണ് ട്രൂഡോയുടെ പ്രേരണയിൽ ഇന്ത്യക്കെതിരെ വിഷം ചീറ്റുന്നത്. ഇന്ത്യയെ തകർക്കാനുള്ള ഖാലിസ്ഥാനികളുടെ പ്രചാരണത്തെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് ട്രൂഡോ അടുത്തിടെ വിശേഷിപ്പിച്ചിരുന്നു. ഇതിനുശേഷം അവരുടെ ധൈര്യം കൂടുതൽ വർദ്ധിച്ചു. ഏതാനും വോട്ടുകൾക്ക് വേണ്ടി ട്രൂഡോയും കാനഡയെ ഭീകരവാദത്തിലേയ്‌ക്ക് തള്ളുകയാണ്.
ഇതിന് മുമ്പും കാനഡയിൽ ഖാലിസ്ഥാനി ഇന്ത്യാ വിരുദ്ധ അജണ്ട നടത്തുന്നുണ്ട്. ഖാലിസ്ഥാനികൾ മുൻപ് ഇവിടെ ‘ഖാലിസ്ഥാൻ റഫറണ്ടം’ സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ കാനഡയോട് നടപടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാനഡ ഖാലിസ്ഥാന് പിന്തുണ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: