കാഠ്മണ്ഡു : സാഫ് വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ 5-2 ന് തോല്‍പ്പിച്ച് ഭാരതം. ക്യാപ്റ്റന്‍ ആശാലതാദേവി അന്താരാഷ്ട്ര മത്സരങ്ങളില്‍ സെഞ്ചറി തികച്ച മത്സരം ചരിത്രമാക്കി സഹകളിക്കാര്‍. മത്സരത്തിന്റെ കാര്യത്തില്‍ സെഞ്ച്വറി തികച്ച് ആദ്യ ഭാരതീയ വനിത ഫുട്ബോളറാണ് ആശാലതാദേവി. ഗോള്‍ നേടിയ എന്ഗംഗോം ബാല ദേവിയുടെ 50-ാം അന്താരാഷ്ട്ര ഗോളും ഭാരത വനിതാ ഫുട്ബോളിന്റെ ഭാഗമായി. ഗോളിന്റെ കാര്യത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ആദ്യ ഭാരതീയ വനിതയായി എന്ഗംഗോബാല.
ഗ്രേസ് ഡാങ്മെയ് (2), മനീഷ, എന്ഗംഗോബാലദേവി, ജ്യോതി ചൗഹാന് എന്നിവര്‍ ഭാരതത്തിന് വേണ്ടി സ്കോര്‍ ചെയ്തപ്പോള്‍ സുഹ ഹിരാനിയും കെയ്ല മേരി സിദ്ദിഖും പാക്കിസ്ഥാനുവേണ്ടി ഗോളുകള്‍ കണ്ടെത്തി.
ഇരുരാജ്യങ്ങളും ഇതുവരെ നാലു തവണയാണ് അന്താരാഷ്ട്ര വേദികളില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. നാല് അവസരങ്ങളിലും വിജയം ഭാരതത്തിനൊപ്പമായിരുന്നു. ഭാരത-പാക് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ദശരഥ് സ്റ്റേഡിയത്തില്‍ ഇരമ്പിക്കയറിയ ജനക്കൂട്ടത്തെ ആവേശഭരിതരാക്കി അഞ്ചാം മിനിറ്റില്‍ത്തന്നെ ഭാരതം ആദ്യ ഗോള്‍ നേടി. ബോക്സിനു പു
റത്തു നിന്ന് ഗ്രേസ് ഡാങ്മെയ് എടുത്ത ഷോട്ട് പാക്കിസ്ഥാന് വലകിലുക്കി പതിനേഴാം മിനിറ്റിലെ രണ്ടാം ഗോള്‍ മനീഷയുടെ വകയായിരുന്നു. 35 -ാം മിനിറ്റില്‍ ബാലദേവി പാക്കിസ്ഥാന് വല ചലിപ്പിച്ചു. 42 -ാം മിനിറ്റില്‍ ഡാങ്മെയ്യുടെ രണ്ടാം ഗോള്‍. 75-ാം മിനിറ്റല്ജ്യോതി ചൗഹാന് ഗോളടിച്ച് ഇന്ത്യയുടെ പട്ടിക തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: