തൃശൂര്‍: ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കപ്പെടുന്ന ആദിശങ്കരാചാര്യരും തൃശൂരിലെ വടക്കുന്നാഥക്ഷേത്രവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.
രാജശേഖരൻ എന്ന സമീന്ദാർ ഒരു ക്ഷേത്രം ആലുവയിലെ കാലടിയിൽ പണിതു. അവിടെ ബ്രാഹ്മണരുടെ ഒരു അഗ്രഹാരം രൂപപ്പെട്ടു. ആ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ബ്രാഹ്മണനായിരുന്ന ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പാഴൂർ എന്ന ഇല്ലത്തു നിന്ന് ആര്യാംബ (ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല. കുട്ടികളില്ലാത്ത ഇവർ തൃശ്ശൂരിലേക്ക് പോവുകയും അവിടെയുള്ള വടക്കുംനാഥ ക്ഷേത്രത്തിൽ പോയി 48 ദിവസത്തെ പ്രത്യേക പൂജ ചെയ്യുകയും ചെയ്തു. ഇവരുടെ സ്വപ്നത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ടു. നിങ്ങള്‍ക്ക് ഏത് തരം കുഞ്ഞിനെ വേണം എന്ന് ശിവന്‍ ചോദിച്ചു. നിങ്ങളുടെ കൂടെ മരണം വരെ ജീവിക്കുന്ന സാധാരണ ബുദ്ധിയുള്ള കുട്ടിയെ വേണോ അതോ നല്ല ബുദ്ധിശക്തിയുള്ള അധികം ആയുസ്സില്ലാത്ത കുഞ്ഞിനെ വേണോ എന്നായിരുന്നു ശിവന്റെ ചോദ്യം. ബുദ്ധിശക്തിയുള്ള കുഞ്ഞിനെ മതി എന്നായിരുന്നു പണ്ഡിതനായ ശിവഗുരു ആവശ്യപ്പെട്ടത്.
കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യാ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും തിരുവാതിര നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു – മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; മിഥുനത്തിൽ ചന്ദ്രൻ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്).
അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം അഖണ്ഡ ഭാരതം മുഴുവൻ സഞ്ചരിച്ചു. അറുപതോളം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദത്തെ കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശ്രീശങ്കരാചാര്യർ നൂറ്റാണ്ടുകളായി വിവിധ അധിനിവേശങ്ങളുടെ കാരണത്താൽ തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന ശ്രേഷ്ഠമായ ഹിന്ദുധർമ്മത്തിന് ഭാരതത്തിൽ പുനരുദ്ധാരണത്തിന് അടിത്തറ പാകിയ മഹത് വ്യക്തിയാണ്. 32 വയസ്സു വരെ മാത്രമേ ശങ്കരന്‍ ജീവിച്ചുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: