കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ നമോ ദീദി ഡ്രോണ്‍ യോജന പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത 49 കുടുംബശ്രീ കര്‍ഷകര്‍ക്ക് ഡ്രോണ്‍ പറത്തുന്നതില്‍ പരിശീലനവും ലൈസന്‍സും നല്‍കിയിട്ടുണ്ട്്. ഇവര്‍ക്ക് 400 അടി ഉയരത്തില്‍ വരെ പറത്താന്‍ കഴിയുന്ന 10 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡ്രോണും നല്കി. ഇവര്‍ക്കു തിരുവന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ നാലുദിവസത്തെ പരിശീലനവും സംഘടിപ്പിരുന്നു. ഇതിന്റെ ഭാഗമായി ഡ്രോണ്‍ ആപ്ളിക്കേഷനുകളില്‍ പരിശീലനം നല്കുന്ന സംസ്ഥാനതല ശില്പശാല എം.ജി. സര്‍വകലാശാലയില്‍ ചൊവ്വാഴ്ച നടന്നു.
കുടുംബശ്രീ വനിതകള്‍ക്ക് ശാസ്ത്രീയ സാങ്കേതിക പരിശീലനങ്ങള്‍ നല്‍കുന്നതിന്റെ ആദ്യ ഘട്ടമായാണ് കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിത്തു വിതയ്ക്കാനും വളം തളിക്കാനും വിളകളുടെ വളര്‍ച്ച നിരീക്ഷിക്കാനും ഡ്രോണുകള്‍ ഉപയോഗിക്കാനാകും. വലിയ തോതില്‍ സമയം ലാഭിക്കുന്നതിനും ശാരീരിക അധ്വാനം കുറയ്ക്കാനും ഡ്രോണ്‍ സാങ്കേതികവിദ്യസഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: