പത്തനംതിട്ട: താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ഔഷധി പരിയോജനയുടെ മാതൃകയില്‍ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുകളും വരുന്നു. വൈകാതെ രാജ്യത്തുടനീളം ഇവ തുടങ്ങുമെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി പ്രതാപ് റാവു യാദവ് അറിയിച്ചു. ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദവും ആശ്വാസകരവുമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
എല്ലാ ജീവന്‍രക്ഷാ ഔഷധങ്ങളും 15 മുതല്‍ 80% വരെ വിലക്കുറവില്‍ ആണ് ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്നത്. 400 ഇനം മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വില വന്‍തോതില്‍ വില കുറച്ചിരുന്നു. ഭാരതത്തില്‍ ഒട്ടാകെ 8000ല്‍ അധികം ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളാണുള്ളത്.
വനിതകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും ജന്‍ ഔഷധിക്കായി ഫര്‍ണിച്ചര്‍ വാങ്ങാന്‍ രണ്ട് ലക്ഷം രൂപ കേന്ദ്രം നല്‍കുന്നുമുണ്ട്. ജന്‍ ഔഷധി മാതൃകയിലുള്ള ആയുര്‍വേദ മെഡി. ഷോപ്പുകള്‍ ആദ്യഘട്ടത്തില്‍ താലൂക്ക് തലത്തില്‍ ആയിരിക്കും ആരംഭിക്കുക. ഇതിനായി പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ചു കഴിഞ്ഞു. എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും പദ്ധതിയുടെ ഭാഗമാക്കും.
മോഡേണ്‍ മെഡിസിനു പുറമേ ആയുര്‍വേദ, ഹോമിയോപ്പതി ചികിത്സകളെയും ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്നതു പരിഗണനയിലാണ്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ആയുഷ് വകുപ്പിനു കീഴിലുള്ള ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങി 170 തരം ചികിത്സകള്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാകും. കൂടാതെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കും പരിരക്ഷ ലഭ്യമാക്കും. പ്രമേഹ, രക്തസമ്മര്‍ദ്ദ രോഗികള്‍ ഏറെയുള്ള കേരളത്തിന് ഇത് ഏറെ ആശ്വാസകരമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: