മുംബൈ: മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് രത്തൻ ടാറ്റ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ തുടരുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും മാറിനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നുവെന്നായിരുന്നു രത്തൻ ടാറ്റയുടെ കുറിപ്പ്.
‘എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’ എന്ന തലക്കെട്ടോടെയായിരുന്നു ടാറ്റയുടെ കുറിപ്പ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും ആശങ്കകളും പ്രചരിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു രത്താൻ ടാറ്റ എക്സിൽ പോസ്റ്റിട്ടത്. തന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം താൻ അറിഞ്ഞുവെന്നും ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നും ടാറ്റ കുറിച്ചു. തന്റെ പ്രായവും അനുബന്ധ രോഗാവസ്ഥകളും കാരണം വൈദ്യപരിശോധനയ്‌ക്ക് വിധേയനായെന്നും നല്ല മാനസികാവസ്ഥയിലാണ് ഇപ്പോൾ താനുള്ളതെന്നും ടാറ്റ എക്സിൽ കുറിച്ചു.
ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. ജെആർഡി ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർഥം. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.
രണ്ടു നൂറ്റാണ്ടിന്റ കഥ പറയാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ടായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികളും നിരവധി ഉപകമ്പനികളുടെ ടാറ്റയുടെ കീഴില്‍. 30 ലക്ഷം ഡോളറിലധികം ആസ്തിയുള്ള കമ്പനിക്ക് 10 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. അമേരിക്കയില്‍ ആര്‍ക്കിടെക്ച്ചര്‍ പഠനം നടത്തുന്നതിനിടെ മൊട്ടിട്ട പ്രണയം സഫലമാവാതിരുന്നത് അവിവാഹതിനായി ജീവിക്കുന്നതുവരെ രത്തൻ ടാറ്റയെ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: