ന്യൂദല്‍ഹി: ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീശാക്തീകരണം, വൈദ്യുതിവല്‍കരണം, കുടിവെള്ള വിതരണം, ശുചിത്വം എന്നീ മേഖലകളില്‍ ഭാരതം കൈവരിച്ച പുരോഗതിയെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചു. ഈ രംഗങ്ങളില്‍ ഭാരതം അഭൂത
പൂര്‍വമായ, ആവേശകരമായ നേട്ടമാണ് കൈവരിച്ചതെന്ന് ഐക്യരാഷ്ട്രസഭ പോപ്പുലേഷന്‍ ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നതാലിയ കാനെം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ പുരോഗതിയില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി ഞാന്‍ ഭാരതം സന്ദര്‍ശിക്കുന്നുണ്ട്. ഓരോ തവണ വരുമ്പോഴും ഉണ്ടാകുന്ന മാറ്റങ്ങള്‍ കാണുന്നുണ്ട്. ദാരിദ്ര്യം വലിയ തോതിലാണ് കുറഞ്ഞത്.
ഗ്രാമങ്ങളിലാണ് മാറ്റങ്ങളേറെയും. ശൈശവ വിവാഹങ്ങള്‍ ഗണ്യമായി കുറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന രീതി പ്രശംസനീയമാണ്. ഇതുവഴി സ്ത്രീകള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുകയാണ്, വലിയ സാമ്പത്തിക പുരോഗതിയും കൈവരുന്നുണ്ട്.
താഴേത്തട്ടിലുള്ള ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഡിജിറ്റൈസേഷനാണ്. ഭാരതം ലോക നേതൃത്വത്തിലേക്ക് ഉയരുകയാണ്. അവര്‍ എഎന്‍ഐയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: