തിരുവനന്തപുരം: പൊതുജനങ്ങളുടെ ഉപയോഗത്തിനായി ജലവകുപ്പിന് കീഴിലുള്ള അതിഥി മന്ദിരങ്ങള്‍ നവീകരിക്കുകയും സാധ്യമായ ഇടങ്ങളില്‍ പുതിയത് പണിയുകയും ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്.
വെള്ളയമ്പലം വെല്ലിങ്ടണ്‍ വാട്ടര്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. വകുപ്പിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടികള്‍. പ്ലമ്പിങ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ആവശ്യമായ ടെസ്റ്റിങ് ലാബുകള്‍ ആരംഭിക്കും.
സംസ്ഥാനത്ത് 4,64,629 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ജല്‍ജീവന്‍ മിഷന് വഴി സൗജന്യമായി കുടിവെള്ള കണക്ഷന് നല്കി. 138.21 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്. ഇതിന് പുറമെ 35,810 നിര്‍മാണ പ്രവൃത്തികള്‍ ജല്‍ജീവന്‍ പദ്ധതിയില്‍ നടന്നുവരുന്നുണ്ട്. 17,500 കോടി രൂപ ഇതിനായി കണ്ടെത്തേണ്ടതുണ്ട്. അമൃതം പദ്ധതിയില്‍ കൂടുതല്‍ മുനിസിപ്പാലിറ്റികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: