ചണ്ഡീഗഢ് : ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയും ലോകത്തിലെ 50ാമത്തെ സമ്പന്നയുമായ സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രസ്ഥാര്ത്ഥിയായി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ വിജയിച്ചു. താന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബുധനാഴ്ച സാവിത്രി ജിന്‍ഡാല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
മറ്റ് രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കും. സ്വതന്ത്രരായി മത്സരിച്ച് ജയിച്ച രാജേഷ് ജൂനും ദേവേന്ദര്‍ കഡ്യാനും ബിജെപിയെ പിന്തുയ്ക്കാന്‍ തിരുമാനിച്ചിരുന്നു. ഹിസാറില്‍ സ്വതന്ത്രയായി മത്സരിച്ച സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസിന്റെ രാം നിവാസ് റാറയെ 18,941 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ജിന്‍ഡാല്‍ വ്യവസായ കുടുംബത്തിലെ പ്രതിനിധിയാണ് സാവിത്രി ജിന്‍ഡാല്‍. കുരുക്ഷേത്രയില്‍ നിന്നുള്ള ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍ മകനാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയും ലോകത്തിലെ 50ാമത്തെ സമ്പന്നയുമായി സാവിത്രി ജിന്‍ഡാലിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇവരുടെ വ്യക്തിപരമായ ആസ്തി 3.65 ലക്ഷം കോടി രൂപ വരും. ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നകൂടിയാണ് സാവിത്രി ജിന്‍ഡാല്‍. 2024 സെപ്തംബര്‍ 28നാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടിക പ്രസിദ്ധീകരിച്ചത്.
ഉരുക്ക്, ഊര്‍ജ്ജ വ്യവസായിയായ അന്തരിച്ച ഒ.പി. ജിന്‍ഡാല്‍ എന്നറിയപ്പെടുന്ന ഓം പ്രകാശ് ജിന്‍ഡാല്‍ ആണ് ഭര്‍ത്താവ്. ഇദ്ദേഹം നേരത്തെ ഹരിയാന മന്ത്രിയായിരുന്നു. ഒരു വിമാനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചു.ഭര്‍ത്താവ് മരിച്ചതിന് ശേഷം 2005ലും 2009ലും അവര്‍ ഹിസാറില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. 2013ല്‍ ഹരിയാന സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ മന്ത്രിയുമായി. പിന്നീട് അഭിപ്രായഭിന്നതകളെതുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സാവിത്രി ജിന്‍ഡാലിനെ കോണ്‍ഗ്രസ് പരാജയപ്പെടുത്തി. ഇപ്പോള്‍ സ്വതന്ത്രയായി മത്സരിച്ച് ജയിച്ചിരിക്കുകയാണ്. . വലിയ തോതില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ് സാവിത്രി ജിന്‍ഡാല്‍. ഇവരുടെ മകന് നവീന്‍ ജിന്‍ഡാല്‍ ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: