Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അശ്വനികുമാര്‍ വധക്കേസ്; ശിക്ഷാ വിധി 14 ന്; കൊലപാതകം നടന്നത്‌ 2005 മാര്‍ച്ച് 10ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 10:39 am IST
in Kerala

തലശ്ശേരി: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറും രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖുമായിരുന്ന പുന്നാട് അളോറ വാസുവിന്റെ മകന്‍ അശ്വനി കുമാറിനെ എന്‍ഡിഎഫ് തീവ്രവാദ സംഘം കൊലപ്പെടുത്തിയ കേസ്സില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ ജഡ്ജ് (ഒന്ന്) ഫിലിപ്പ് തോമസ് ഈ മാസം 14 ന് വിധി പറയും. കേസ്സില്‍ 14 പ്രതികളാണുള്ളത്.

ശിവപുരം വെമ്പടി പൂതാനം ഇബ്രാഹിമിന്റെ മകന്‍ പുതിയ വീട്ടില്‍ അസീസ് (47), മയ്യില്‍ കണ്ണാടിപ്പറമ്പ് കുഞ്ഞിപൊതുവീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ കുഞ്ഞിയാറക്കല്‍ തെയ്യട വളപ്പില്‍ നൂഹുല്‍ അമീല്‍ (45), ചാവശ്ശേരി നരയംപാറ മാണിക്കോത്ത് വല്ലത്ത് ഷരീഫ മന്‍സിലില്‍ അബ്ദുള്ളക്കുട്ടി തങ്ങളുടെ മകന്‍ എം.വി.മര്‍ഷൂക്ക്(43), ചാവശ്ശേരി പുതിയവീട്ടില്‍ മൈക്കോട്ട് അസ്സുവിന്റെ മകന്‍ പി.എം. സിറാജ് (47), ശിവപുരം പടുപാറ ചേനോത്ത് പുതിയപുരയില്‍ എ.പി. ഹൗസില്‍ മൂസയുടെ മകന്‍ സി.പി.ഉമ്മര്‍ (45), ഉളിയില്‍ മാവിലക്കണ്ടി ഷാഹിദാ മന്‍സിലില്‍ കെ.ടി. ഈസ്സയുടെ മകന്‍ എം.കെ.യൂനസ്(48), ഉളിയില്‍ ചാവശ്ശേരി രയരോത്ത് കരുവാന്റെ വളപ്പില്‍ ഹുസ്സന്‍കുട്ടിയുടെ മകന്‍ ആര്‍.കെ. അലി(50), ചാവശ്ശേരി നരയംപാറപാറയില്‍ കരുവാന്റെ വളപ്പില്‍ ഹംസയുടെ മകന്‍ പി.കെ. ഷമീര്‍ എന്ന സമീര്‍  (43), കോളാരി കട്ട് ആന്‍ഡ് കവര്‍ റോഡിലെ ഇബ്രാഹിമിന്റെ മകന്‍ കൊവ്വല്‍ നൗഫല്‍ (44), തന്തോട് പായം തണലോട്ടു വീട്ടില്‍ കാദറിന്റെ മകന്‍ തണലോട്ടു യാക്കൂബ്(46), ചാവശ്ശേരിയ നരയംപാറയില്‍ തന്‍ഗള സി.എം. വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുസ്തഫ (52), കീഴൂര്‍ കോട്ടക്കുന്ന് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ കരാട്ടെ ബഷീര്‍ എന്ന വയ്യപ്പുറത്ത് ബഷീര്‍ (58), ഇരിക്കൂര്‍ കല്ല്യാട്ടരകത്ത് മുംതാസ് മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ കെ. ഷംനാസ് (40), ഇരിക്കൂര്‍ മുംതാസ് മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ കെ. ഷാനവാസ് (40) എന്നിവരാണ് പ്രതികള്‍.

അശ്വിനി കുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി ഒന്നു മുതല്‍ 12 വരെയുള്ള പ്രതികള്‍ 2005 ഫെബ്രുവരി മാസം 21 ന് ചാവശ്ശേരി വെളിയമ്പ്രയിലെ പഴശ്ശി ഡാമിനടുത്ത തോട്ടത്തില്‍ ഒത്തുചേര്‍ന്നു. ഇവിടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഒന്നു മുതല്‍
ഒമ്പതു വരെയുള്ള പ്രതികള്‍ 2005 മാര്‍ച്ച് മാസം പത്താം തീയതി ഏകദേശം രാവിലെ 10.15 ന് കീഴൂര്‍, പയഞ്ചേരി മുക്ക് എന്നീ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കഠാര, കത്തി, വാള്‍, ബോംബ് തുടങ്ങിയ കൈവശം വെച്ച് നാലു മുതല്‍ 8 വരെയുള്ള പ്രതികള്‍ കണ്ണൂരില്‍ നിന്നും
യാത്രക്കാരെയും കയറ്റി പോവുകയായിരുന്ന കെഎല്‍ 14-9322 നമ്പര്‍ പ്രേമ ബസ്സിലെ യാത്രക്കാരെയും വഴിയാത്രക്കാരെയും ഭീഷണിപ്പെടുത്തുകയും ഒന്നാം പ്രതി പുതിയ വീട്ടില്‍ അസീസ് അശ്വിനിയെ കൊലചെയ്യാന്‍ ഇടതുഭാഗം ഷോള്‍ഡറിന് അടുത്ത് കഠാര കൊണ്ട് കുത്തി. രണ്ടാം പ്രതിയായ കുഞ്ഞറക്കല്‍ തെയ്യട വളപ്പില്‍ നൂഹുല്‍ അമീലും മൂന്നാം പ്രതി എം.പി. മര്‍ഷോക്കും കഴുത്തിനും കൈക്കും കാലിനും വാള്‍ കൊണ്ട് വെട്ടി മുറിവേല്‍പ്പിച്ചു. ഏഴാം പ്രതി ആര്‍.കെ. അലിയും എട്ടാം പ്രതി ടി.കെ. ഷമീറും സംഭവ സമയത്ത് തലശ്ശേരി ഇരിട്ടി റൂട്ടിലെ പയഞ്ചേരി മുക്കിലെ പബ്ലിക് റോഡില്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും കേസിലെ പതിമൂന്നും പതിനാലും പ്രതികളും സഹോദരങ്ങളുമായ ഷമ്മാസും ഷാനവാസും ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ വെടിമരുന്ന് സംഘടിപ്പിച്ച് നല്‍കിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്സ്.

ഇരിട്ടി എസ്‌ഐയായിരുന്ന പി. മധുസൂദനന്‍, ഇരിട്ടി സിഐആയിരുന്ന കെ.വി. സലീം. കണ്ണൂര്‍ സിബിസിഐഡി ഡിവൈഎസ്പിമാരായിരുന്ന എം. ദാമോദരന്‍, ഡി. സാലി എന്നിവരാണ് കേസ് അന്വേഷിച്ചത്.

കേസില്‍ 89 സാക്ഷികളില്‍ 42 പേരെയാണ് പ്രൊസീക്യൂഷന്‍ വിസ്തരിച്ചത്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസില്‍ 143, 147, 148, 341, 302, 506 (11) 120(ബി) റെഡ് വിത്ത് (149) ഐപിസി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. വിളക്കോട് ആവിലം മാവില വീട്ടില്‍ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. പ്രതികള്‍ക്കായി അഡ്വ. അശോകന്‍, അഡ്വ. നൗഷാദ്, അഡ്വ. രന്‍ജിത്ത് മാരാര്‍ എന്നിവര്‍ഹാജരായി.

അശ്വിനി വധക്കേസിലെ ഒന്നാം പ്രതിയായ പുതിയ വീട്ടില്‍ അസീസിനെ 2013 ഏപ്രില്‍ 23 ന് കണ്ണൂര്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ കോടതി ശിക്ഷിച്ചിരുന്നു. സിപിഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ കേസില്‍ അശ്വിനിയെ വധിച്ച പത്താംപ്രതി പായം തണലോട്ട് യാക്കൂും പന്ത്രണ്ടാം പ്രതി വൈയപ്രത്ത് ബഷീര്‍ എന്ന കരാട്ടെ ബഷീറും ജീവപരന്ത്യം ശിക്ഷ അനുഭവിച്ച് വരികയാണ്. അഡ്വ.ബി.പി. ശശീന്ദ്രനും അഡ്വ. ജോസ് തോമസുമാണ് പ്രോസ്യൂക്യൂട്ടര്‍മാരായി ഹാജരായത്.

Tags: Ashwanikumar murder caseNDF terroristsHindu Ikyavedi Kannur District Convener
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.