ബെംഗളൂരു: ദസറ ഫെസ്റ്റിവലിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരുവിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളെ പെർമിറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് കർണാടക ഗതാഗത വകുപ്പ് അറിയിച്ചു.
ഈ ഇളവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു, ഒക്ടോബർ 12 ന് ദസറ ആഘോഷം അവസാനിക്കുന്നത് വരെ ഇത് പ്രാബല്യത്തിൽ ഉണ്ടാകും. മൈസൂരു നഗരത്തിലേക്കും സമീപത്തെ ശ്രീരംഗപട്ടണ താലൂക്കിലേക്കും പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് മാത്രമേ ഇളവ് ബാധകമാകൂവെന്ന് വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
വ്യാഴാഴ്‌ച മൈസൂരിൽ ആരംഭിച്ച ദസറ, വൻതോതിൽ സന്ദർശകരെ ആകർഷിക്കുന്ന സംസ്ഥാനത്തെ ഏറ്റവും ആഘോഷിക്കപ്പെടുന്ന പരിപാടികളിലൊന്നാണ്. അതുകൊണ്ടുതന്നെ ഉത്സവകാലത്ത് മൈസൂരു സന്ദർശിക്കാൻ കൂടുതൽ വിനോദസഞ്ചാരികളെ പ്രോത്സാഹിപ്പിക്കാനാണ് നികുതിയിളവ്.
പ്രത്യേക പെർമിറ്റുകൾ വിജ്ഞാപനമനുസരിച്ച്, കർണാടക ഒഴികെയുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തതും പ്രത്യേക പെർമിറ്റിൽ ഓടുന്നതുമായ വാഹനങ്ങൾക്ക് നികുതി ഇളവിന് അർഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: