തിരുവനന്തപുരം കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന ഐഒബി ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിംഗ് ആൻ്റ് സർവീസിംഗ് പൂർണസമയ പരിശീലന കോഴ്സിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു.
18-45 വയസ് പ്രായപരിധിയിലുള്ളവർ 0471 -2322430 എന്ന നമ്പരിൽ വിളിച്ചോ, നേരിട്ടോ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒക്ടോബർ അഞ്ചിന് ഇന്റർവ്യൂ നടക്കും. ക്ലാസുകൾ ഒക്ടോബർ ഏഴിന് ആരംഭിക്കും. സബ്ലിഡിയോടുകൂടിയ വായ്‌പയെടുത്ത് സ്വന്തമായി ഈ മേഖലയിൽ സംരംഭമാരംഭിക്കാൻ വേണ്ട സഹായവും ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: