കൊച്ചി : മുഖ്യമന്ത്രി മത തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രി വെളുക്കാന്‍ തേച്ചത് പാണ്ടായി.മുഖ്യമന്ത്രി അവസരവാദിയാണ്.
മലപ്പുറത്തിന് പ്രത്യേക അസ്തിത്വം ഇല്ല. വോട്ട് ബാങ്കിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.മലപ്പുറത്ത് ഹവാലാ ഇടപാടോ കള്ളപ്പണ ഇടപാടോ നടന്നാല്‍ അത് കോഴിക്കോട് നടന്നു എന്നാണോ പറയേണ്ടതെന്ന് കെ സുരേന്ദ്രന് ചോദിച്ചു.
നിലപാടില്‍ നിന്ന് മുഖ്യമന്ത്രി യൂ ടേണ്‍ അടിച്ചു. അന്‍വര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി നിലപാട് മാറ്റി. മുഖ്യമന്ത്രിക്ക് നട്ടെലിന്റെ സ്ഥാനത്ത് വാഴപിണ്ടിയാണ്. വയനാട് പുനരധിവാസത്തിന് ബിജെപി 88 കോടി രൂപ നല്കി.കേന്ദ്ര സഹായം ലഭിക്കാന്‍ പൂര്‍ണമായ മെമ്മോറാണ്ടം നല്‍കണം.
കള്ളക്കടത്തുകാരെ സഹായിച്ച ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുരേന്ദ്രന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നടത്തുന്നത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണ്. എട്ട് വര്‍ഷമായി കള്ളക്കടത്ത് സംഘങ്ങളെ അകമഴിഞ്ഞ് മുഖ്യമന്ത്രി സഹായിച്ചു. പി വി അന്‍വര്‍ അടക്കമുള്ളവരെ വളര്‍ത്തിയത് പിണറായിയുടെ മൂശയിലാണ്.
എല്ലാകാലത്തും മത തീവ്രവാദ സംഘടനകളോട് സന്ധി ചെയ്യുന്നയാളാണ് പിണറായി വിജയന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയെ 37 സീറ്റുകളില്‍ മത്സരിപ്പിച്ചത് പിണറായി വിജയനാണ്. അതില്‍ 30 സീറ്റിലും ജയിച്ചത് ഇടതുപക്ഷമായിരുന്നു. എസ്ഡിപിഐയുമായി ചേര്‍ന്ന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളിലും എല്‍ഡിഎഫ് ഭരണമുണ്ട്.
യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ അതിതീവ്രമത ശക്തികളുമായി ചേര്‍ന്നതിന്റെ ഫലമാണ് മുഖ്യമന്ത്രി ഇപ്പോള്‍ അനുഭവിക്കുന്നത്. മദനിയുടെ ഒപ്പം ചേര്‍ന്ന് മത്സരിച്ച ആളാണ് പിണറായി . ജമാഅത്താ ഇസ്ലാമിയെയും പിഡിപിഎയും അടുക്കള വാതിലിലൂടെ സമീപിച്ചവരാണ് ഇടതുപക്ഷം. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത രാജ്യത്തെ ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്.
തീവ്രവാദികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി കൂടിയാണ് പിണറായി വിജയന്. ഇപ്പോള്‍ ഹിന്ദുക്കളുടെ വോട്ട് കിട്ടുമെന്ന് വിചാരിച്ച് പിണറായി വിജയന് നടത്തുന്ന ചപ്പടാച്ചി വര്‍ത്താനം ഭൂരിപക്ഷ സമുദായം മുഖവിലയ്ക്കെടുക്കില്ല. അന്‍വറിനെതിരെ പറഞ്ഞാല്‍ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് കിട്ടുമെന്നത് വെറും മോഹം. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും.
കേരളത്തില്‍ സിപിഎം തകരുന്ന കാലം അതിവിദൂരമല്ല. മുഖ്യമന്ത്രിയുടെ കാലത്തോടെ സിപിഎം ഇല്ലാതാവും. 2026 ല്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്.
കള്ളക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജി വെക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: