കൊല്ലം: സംഘാടകര്‍ക്ക് ആര്‍എസ്എസ് ബന്ധം ഉണ്ടെന്നു പറഞ്ഞ് പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രസ്സ്് ക്ളബ്ബില്‍ നടന്ന ഭഗത് സിംഗ് ജയന്തി പരിപാടില്നിന്നാണ് അവസാന നിമിഷം പന്ന്യന്‍ പിന്മാറിയത്. ഭഗത്സിംഗിനെക്കുറിച്ചുളള സെമിനാറില്‍ പന്ന്യന്‍ രവീന്ദ്രനും ബിജപി വക്താവ് സന്ദീപ് വാചസ്തപതി.യുമായിരുന്നു വിഷയം അവതാരകര്‍. നിലവിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാലത്തില്‍ പരിപാടിയില്‍ പങ്കെടക്കരുതെന്ന് പാര്‍ട്ടി സെക്രട്ടറി വിലക്കിയതിനെതുടര്ന്നാണ് പന്ന്യന്‍ എത്താതിരുന്നത് .
വേലുത്തമ്പി ദളവ സ്മാരക സേവാ സമിതിയുടെ പരിപാടികളില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ മുന്‍ വര്‍ഷങ്ങളില്‍ നേതാക്കള്‍ പങ്കെടുത്തിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, കുമ്മനം രാജശേഖരന്, മുല്ലക്കര രത്നാകരന്, കോവൂര്‍ കുഞ്ഞുമോന് തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തിരുന്നു.
ഭാരതത്തിന്റെ ചരിത്രത്തെ കമ്മ്യൂണിസ്റ്റുകാര്‍ അപനിര്മിക്കുകയാണെന്ന് സെമിനാറില്‍ സന്ദീപ് വാചസ്പതി പറഞ്ഞു. ഭഗത് സിംഗിന്റെ ജീവിതവും മരണവും പില്ക്കാലത്ത് അനേകം സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് പ്രചോദനമായി. ഭഗത് സിംഗിന്റെ ജീവചരിത്രം കമ്മ്യുണിസ്റ്റുകാര്‍ വഴിമാറ്റി വിടാന്‍ ശ്രമിക്കുകയാണ്.
ഭരതത്തിന്റെ ചരിത്ര രചനയെ ഇകഴ്ത്താന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നു. ചരിത്രത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ നാം തിരിച്ചറിയണം. നെഹ്റുവിന് മുന്‍പും നെഹ്റുവിന് ശേഷവും എന്ന രീതിയില്‍ മാറ്റിയെഴുതി. ചരിത്രത്തില്‍ നിന്ന് ധീരദേശാഭിമാനികളില്‍ പലരെയും ഒഴിവാക്കി. ഇത് വീണ്ടെടുക്കാന്‍ പുതുതലമുറ തയ്യാറാകണം. സംസ്കൃതിയെയും സ്വത്വത്തെയും ചേര്‍ത്തു പിടിച്ചുകൊണ്ടു മാത്രമെ ഒരു നാടിനു മുന്നേറാന്‍ സാധിക്കൂ.
കേരളത്തില്‍ ചെറുത്തുനില്‍പ്പുകളുടെ ചരിത്രങ്ങള്‍ ഏറെയാണ്. വിദേശീയര്‍ക്കെതിരെ പോരാട്ടം നടത്തിയ വേലുത്തമ്പി ദളവ അടക്കമുള്ള ധീരപോരാളികളുടെ ചരിത്രങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കുന്നില്ല. കമ്മ്യൂണിസ്റ്റുകാര്‍ വികലമാക്കിയ ചരിത്രങ്ങള്‍ മാത്രമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഒരു പരിശ്രമവും കേരളം മാറിമാറി ഭരിച്ചവര്‍ തയ്യാറായിട്ടില്ല. ഇത് ചോദ്യം ചെയ്യേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സേവാസമിതി ചെയര്മാന് ഡോ.ഇ.ചന്ദ്രശേഖര കുറുപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.കെ. ദിപു സംഘടന പരിചയം നടത്തി. നരേന്ദ്രന് സ്വാഗതവും എം വിന്‍സന്റ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: