മക്കാവു: ഭാരതത്തിന്റെ വനിതാ ഡബിള്‍സ് സഖ്യം ട്രീസ ജോളിയുടെയും ഗായത്രി ഗോപിചന്ദും മക്കാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ നടത്തിയ കുതിപ്പ് സെമിയില്‍ അവസാനിച്ചു. ചൈനീസ് തായ്പേയിയുടെ സിയേ പേയ് ഷാന്‍-ഹുങ് എന്‍ സു സഖ്യത്തോടാണ് ഇന്നലെ നടന്ന സെമിയില്‍ പരാജയപ്പെട്ടത്. ഇതോടെ ടൂര്‍ണമെന്റില്‍ ഭാരതത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു.
മൂന്നാം സീഡായി മത്സരിച്ച ഭാരത വനിതകള്‍ വനിതാ ഡബിള്‍സില്‍ ലോക റാങ്കിങ്ങില്‍ 54-ാം സ്ഥാനത്തുള്ള സഖ്യത്തിനോട് സ്കോര്‍: 17-21, 21-16, 10-21നാണ് പരാജയപ്പെട്ടത്. ഭാരത സഖ്യം ലോക റാങ്കിങ്ങില്‍ 23-ാം സ്ഥാനത്താണുള്ളത്. ഇക്കൊല്ലം ഇതേ സഖ്യത്തെ ട്രീസയും ജോളിയും ചേര്‍ന്ന് രണ്ട് തവണ പരാജയപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇന്നലെ നിര്‍ണായകമായ മൂന്നാം ഗെയിമായപ്പോഴേക്കും ഭാരത താരങ്ങള്‍ വല്ലാതെ ക്ഷീണിതരായി ഒടുവില്‍ പൊരുതാന്‍ പോലുമാകാതെ കീഴടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: