മാന്നാനം: സെന്റ് എഫ്രേംസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 19-ാമത് എഫ്രേം ട്രോഫിക്കായുള്ള ദക്ഷിണേന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ സെമി ഫൈനലിന് കളമൊരുങ്ങി. ആണ് വിഭാഗത്തില്‍ ആതിഥേയരായ സെന്റ് എഫ്രേംസ് എച്ച്എസ്എസ്, ചെന്നൈ വേലമ്മാള്‍ മെട്രിക്കുലേഷന്‍ സ്കൂള്‍, ജിവി എച്ച്എസ്എസ് കുന്നംകുളം, പിഎച്ച്എസ്എസ് പന്തലൂര്‍ ടീമുകളാണ് അന്തിമ നാലില്‍ ഇടം നേടിയത്.
പെണ് വിഭാഗത്തില്‍ മൂന്ന് ടീമുകളുടെ ലീഗ് റൗണ്ടില്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസ് സേലവും ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് എച്ച്എസ്എസ് കൊരട്ടിയും ഫൈനല്‍ ലീഗിനായി പോരാടും.
ഇന്നലെ രാവിലെ നടന്ന ഗേള്‍സ് ലീഗ് മത്സരത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എച്ച്എസ്എസിനെയും (32-23) കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്എസ്എസിനെയും (32-23) വൈകീട്ടു സെന്റ് ജോസഫ്സ് എച്ച്എസ്എസ് സേലം മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് കോട്ടയത്തെയും പരാജയപ്പെടുത്തി (37-26).
ബോയ്സ് ലീഗ് മത്സരങ്ങളില്‍ ജിവി എച്ച്എസ്എസ് കുന്നംകുളം ഗിരിദീപം ബഥനി കോട്ടയത്തെയും (61-50) വൈകിട്ട് സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്നിനെയും (81-58) തോല്പിച്ച് പൂളില്‍ ഒന്നാം സ്ഥാനത്തെത്തി. അതേ പൂളില്‍ വേലമ്മല്‍ മെട്രിക്കുലേഷന്‍ സ്കൂള്‍ ചെന്നൈ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിക്കുന്നിനെ (66-58) രാവിലെ നടന്ന മത്സരത്തില്‍ തോല്പിച്ചു. വൈകുന്നേരം ഗിരിദീപം ബഥനി കോട്ടയത്തെ പരാജയപ്പെടുത്തി (63-27) രണ്ടാം ടീമായി സെമിയില്‍ ഇടം നേടി. പൂള് ബി യില്‍ പിഎച്ച്എസ്എസ് പന്തലൂര്‍ സേലത്തെ ലിറ്റില്‍ ഫ്ളവറിനെ പരാജയപ്പെടുത്തി (77-67).
പ്രതികരിക്കാൻ ഇവിടെ എഴുതുക: