ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. നാഗമംഗലയ്‌ക്ക് സമീപം ഉദ്ദാനപ്പള്ളിയിലുള്ള കമ്പനിയുടെ മൊബൈൽ ഫോൺ ആക്‌സസറീസ് പെയിൻ്റിംഗ് യൂണിറ്റിൽ പുലർച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവം നടക്കുമ്പോള്‍ ഏകദേശം 1500 തൊഴിലാളികള്‍ ആദ്യ ഷിഫ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജീവനക്കാരെ പരിസരത്ത് നിന്നു ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും , തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും കമ്പനി വക്താവ് പറഞ്ഞു.
ശ്വാസതടസ്സം അനുഭവപ്പെട്ട മൂന്ന് ജീവനക്കാരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: