ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിലെ കൊടുമുടിക്ക് ദലൈലാമയുടെ പേര് നല്‍കിയതിനെ ചൈന വിമര്‍ശിച്ചു. അരുണാചലിലെ ഒരു കൊടുമുടി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനീറിങ് ആന്‍ഡ് അഡ്വഞ്ചര്‍ സ്പോര്‍ട്സിലെ (നിമാസ്) 15 അംഗസംഘം കീഴടക്കി.
20,942 അടിയാണ് കൊടുമുടിയുടെ ഉയരം. മോന്‍പ ഗോത്രത്തിനും പ്രദേശത്തെ ജനതയ്ക്കും നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് പര്‍വതാരോഹക സംഘം കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേര് നല്‍കുകയായിരുന്നു.
ഇതോടെ തങ്ങളുടെ പ്രദേശത്തേക്ക് പര്‍വതാരോഹകര്‍ കടന്നുകയറിയെന്ന് ആരോപിച്ച് ചൈന രംഗത്തെത്തി. നിയമ വിരുദ്ധമായാണ് പര്‍വതാരോഹകര്‍ കൊടുമുടിക്ക് പേര് നല്‍കിയത്. ഇത് അസാധുവാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിന് ജിയാന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: