ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നിതിന്‍ ഗാഡ്കരിയെ തോല്‍പിക്കാന്‍ ബിജെപിയ്‌ക്കുള്ളില്‍ ഗൂഢാലോചന നടന്നെന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് എന്താ താങ്കളുടെ കയ്യില്‍ പ്രൂഫുണ്ടോ എന്ന് തിരിച്ചടിച്ച് നിതിന്‍ ഗാഡ്കരി. എന്റെ കയ്യില്‍ പ്രൂഫൊന്നുമില്ലെന്ന് ചമ്മലോടെ രാജ് ദീപ് സര്‍ദേശായി. ഇന്ത്യാ ടൂഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് രാജ് ദീപ് സര്‍ദേശായിയും നിതിന്‍ ഗാഡ് കരിയും തമ്മിലുള്ള സംവാദം നടന്നത്.
പിന്നാലെ ഗാഡ്കരിയുടെ കുറ്റപ്പെടുത്തല്‍ എത്തി. “രാജ് ദീപ്, താങ്കള്‍ 101 ശതമാനം നുണയാണ്. താങ്കള്‍ ഒരു നുണയനാണ്.”.- ഇതോടെ രാജ് ദീപ് സര്‍ദേശായി പൂര്‍ണ്ണമായും പ്രതിരോധത്തിലായി.
ഉടനെ രാജ് ദീപ് സര്‍ദേശായി അടുത്ത ആരോപണവുമായി വന്നു. “ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ താങ്കളുടെ പേരുണ്ടായിരുന്നില്ല. പിന്നീട് താങ്കള്‍ ഒരു സ്ഥാനാര്‍ത്ഥി ടിക്കറ്റിന് വേണ്ടി മോദിയെ നേരിട്ട് കണ്ടു. “. ഇതിനും നിതിന്‍ ഗാഡ്കരിയുടെ ചോദ്യം കയ്യില്‍ തെളിവുണ്ടോ, ഉണ്ടെങ്കില്‍ കാണിക്കൂ എന്നായിരുന്നു. അതിനും തെളിവില്ലെന്ന് പറഞ്ഞ കൈമലര്‍ത്തുകയായിരുന്നു രാജ് ദീപ് സര്‍ദേശായി.
“ഞാന്‍ പ്രധാനമന്ത്രിയെ കണ്ടത് പ്രൊട്ടോക്കോളിന്റെ ഭാഗമായാണ്. മഹാരാഷ്‌ട്രയില്‍ പ്രധാനമന്ത്രി എത്തിയാല്‍ അവിടുത്തെ മന്ത്രിമാര്‍ അദ്ദേഹത്തെ കാണണം എന്നുണ്ട്. മഹാരാഷ്‌ട്രയിലെ ലോക് സഭാ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് മഹാരാഷ്‌ട്രയില്‍ നിന്നും അയച്ചുകൊടുത്തതാണ്. “- നിതിന്‍ ഗാഡ്കരി പറഞ്ഞു.
“താങ്കള്‍ അസംതൃപ്തനാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ?” എന്നതായിരുന്നു അവസാനത്തെ ചോദ്യം. “ഞാന്‍ പറയുന്നത് കേള്‍ക്കൂ. എന്നോട് സംസാരിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ സംസാരിക്കൂ.”- നിതിന്‍ ഗാഡ്കരിയുടെ ഈ ഗൗരവത്തോടെയുള്ള പ്രതികരണം കേട്ടയുടന്‍ രാജ് ദീപ് സര്‍ദേശായി ചോദ്യങ്ങളുടെ കത്തി മടക്കി കണ്ടം വഴി ഓടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: