Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലില്ലായ്‌മയില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കി: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 10:29 am IST
in Kerala

കോഴിക്കോട്: അറുപത് വര്‍ഷത്തെ എല്‍ഡിഎഫ്-യുഡിഎഫ് ഭരണങ്ങളിലുടെ കേരളത്തെ തൊഴിലില്ലായ്‌മയില്‍ നമ്പര്‍ വണ്ണാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴില്‍ ഡാറ്റയില്‍ 30 ശതമാനം തൊഴിലില്ലായ്‌മയുമായി രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ആറു പതിറ്റാണ്ടായി കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോര്‍ട്ട്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രണ്ട് മുന്നണികളും തൊഴിലില്ലായ്‌മ വിഷയം ഉന്നയിച്ചിരുന്നു. കേരളത്തിലെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്തില്ല. ഏറ്റവും പുതിയ സര്‍വേയിലൂടെ വ്യക്തമാകുന്നത് കേരളത്തിലെ യുവാക്കളുടെ ദയനീയ അവസ്ഥയാണ്, അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്‌മ നിരക്ക് 47 ശതമാനവും പുരുഷന്മാരുടേത് 19ശതമാനവുമാണ്. മൊത്തം തൊഴിലില്ലായ്‌മ 2.6 ശതമാനം മാത്രമുള്ള മധ്യപ്രദേശുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഏറെ ഭയാനകമാണ്. ഗുജറാത്തില്‍ ഇത് 3.1ശതമാനം മാത്രമാണ്. ഇതാണ് ബിജെപിയുടെ സദ്ഭരണവും ‘ഇന്‍ഡി അലയന്‍സ് മോഡലും’ തമ്മിലുള്ള വ്യത്യാസം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സങ്കീര്‍ണമായ നടപടിക്രമങ്ങള്‍, സൗഹൃദപരമല്ലാത്ത സര്‍ക്കാര്‍ സമീപനം, അഴിമതി, എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ കടുത്ത സമ്മര്‍ദം എന്നിവ കാരണം കേരളത്തിലെ നിക്ഷേപങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ് എന്നതാണ് വസ്തുത. തൊഴിലില്ലായ്‌മ വിഷയം ചര്‍ച്ചയാവാതിരിക്കാന്‍ വര്‍ഗീയതയും മുസ്ലിം പ്രീണനവും ഉയര്‍ത്തിയാണ് സിപിഎം തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. ഇതേ സമീപനം തന്നെയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനുമുള്ളത്. കേരളത്തിലെ യുവാക്കള്‍ ഈ ഭരണ സംവിധാനത്തില്‍ തികഞ്ഞ നിരാശയിലാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി കേരള രാഷ്‌ട്രീയത്തിലെ ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരാന്‍ പ്രധാന കാരണമായത് യുവാക്കളുടെ പിന്തുണയാണ്. സംസ്ഥാന ഭരണത്തിനോടുള്ള അവരുടെ പ്രതിഷേധവും മോദി സര്‍ക്കാരിന്റെ വികസന രാഷ്‌ട്രീയത്തിലുള്ള അവരുടെ വിശ്വാസവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

കേരളത്തിലെ ഞെട്ടിക്കുന്ന 47.1 ശതമാനം സ്ത്രീ തൊഴിലില്ലായ്‌മ നിരക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധത തുറന്നുകാണിക്കുന്നതാണ്. സംസ്ഥാനത്ത് തൊഴില്‍ ഇടങ്ങളില്‍ പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്. ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല ചെയ്യപ്പെട്ടതും സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന വിവരങ്ങള്‍ പുറത്തെത്തിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്, സുരേന്ദ്രന്‍ പറഞ്ഞു.

Tags: keralaK Surendranunemployment kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

ലക്ഷ്മിപ്രിയയെ ആക്രമിക്കുമ്പോള്‍ അന്‍സിബ മുന്നില്‍ നിര്‍ത്തുന്നത് മോഹന്‍ലാലിനെ, എന്തുകൊണ്ട് സിദ്ദിഖിനെ മുന്നില്‍ നിര്‍ത്തുന്നില്ല?

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.