വയനാട്:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുറ്റാരോപിതരായി സസ്പന്ഷനിലായിരുന്നവരെ സര്‍വീസില്‍ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേട് കൊണ്ടെന്ന് അമ്മ ഷീബ.സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും ഷീബ പറഞ്ഞു.
ഗവര്‍ണറെ വീണ്ടും കാണും. ഡീനും അസിസ്റ്റന്റ് വാര്‍ഡനും തിരികെ സര്‍വീസില്‍ പ്രവേശിച്ചതിനെ കുറിച്ചാണ് സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ പ്രതികരിച്ചത്.
നിയമനടപടികളുമായി മുന്നോട്ട് പോകും. കൊലയാളികള്‍ക്കൊപ്പം നിന്നവര്‍ കുറ്റവിമുക്തരായത് പോലെയാണ് ഇപ്പോഴത്തെ തിരിച്ചെടുക്കലെന്നും ഷീബ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: