ന്യൂദല്‍ഹി: വിശാലമായ വിമാനത്താവളത്തില്‍ എത്തുന്ന യാത്രാക്കാര്‍ക്ക് ബന്ധപ്പെട്ട ടെര്‍മിനലുകളിലേക്ക് യാത്ര ചെയ്യാന്‍ എയര്‍ ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്ക് രണ്ടായിരം കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളും എയ്റോസിറ്റി, കാര്ഗോസിറ്റി എന്നിവയെ ബന്ധിപ്പിച്ച് 7.7 കിലോമീറ്റര്ദൈര്ഘ്യമുള്ള എയര്‍ ട്രെയിനാണ് ഏര്‍പ്പെടുത്തുക. രണ്ട് ടെര്‍മിനലുകള്‍ നഗരത്തില്‍ നിന്ന് അകലെയാണ്. ബസുകളിലാണ് യാത്രക്കാരെ ഇവിടങ്ങളില്‍ എത്തിക്കുന്നത്.
2027ല്‍ ഓട്ടോമാറ്റിക് പീപ്പിള്‍ മൂവര്‍ പദ്ധതി പൂര്‍ത്തിയാകും. ദല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കരാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ എയര്‍ ട്രെയിനാകും ഇത്. നവംബര്‍ മാസത്തോടെ കരാര്‍ നടപടി പൂര്‍ത്തിയാകുമെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈ സാമ്പത്തിക വര്‍ഷം അവസാനം കരാര്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: