രംഗിയ: അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നിന്ന് സംസ്ഥാനത്തിന് പുറത്തേക്ക് അനധികൃതമായി കടത്തിക്കൊണ്ട് പോയ രണ്ട് ഇന്ത്യൻ ഫ്ലാപ്‌ഷെൽ ആമകളെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ആസാം പോലീസിന്റെയും വനം വകുപ്പിന്റെയും സംയുക്ത സംഘത്തിന്റെ പരിശോധനയിലാണ് ആമകളെ രക്ഷിച്ചത്.
തിങ്കളാഴ്ച രാത്രി അമിംഗാവോൺ ഇൻഡസ്ട്രിയൽ പാർക്കിലെ ട്രക്കിൽ നിന്ന് ആമകളെ രക്ഷപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഛത്തീസ്ഗഢിൽ രജിസ്റ്റർ ചെയ്ത ട്രക്ക് കാസിരംഗയിൽ നിന്നാണ് രണ്ട് ആമകളെ കയറ്റിക്കൊണ്ടുപോയത്.
ഈ ആമകളെ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. ആ സംസ്ഥാനത്ത് നിന്നുള്ള രണ്ട് ഇടനിലക്കാരെയും തങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ കുട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക