ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി യുഎസില്‍ ഈയിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ കൂടിക്കാഴ്ച നടത്തിയ ജേണലിസ്റ്റ് മുഷ് ഫികുള്‍ ഫസല്‍ അന്‍സാരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇദ്ദേഹം ബംഗ്ലാദേശില്‍ നിന്നുള്ള ജേണലിസ്റ്റാണ്. ഷേഖ് ഹസീനയെ നഖശിഖാന്തം എതിര്‍ത്തിരുന്ന മുഷ് ഫികുള്‍ ഫസല്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള ഖലിദ സിയയുടെ പ്രതിനിധിയാണ്.
2015ല്‍ ഷേഖ് ഹസീന ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബംഗ്ലാദേശ് വിട്ട് അമേരിക്കയില്‍ ഇദ്ദേഹം അഭയം തേടുകയായിരുന്നു. രാഹുല്‍ ഗാന്ധിയുമായി സെല്‍ഫി എടുത്ത മുഷ് ഫികുള്‍ ഫസല്‍ അന്‍സാരി യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസില്‍ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകന് കൂടിയാണ്. യുഎസ് പ്രതിരോധ വകുപ്പിന്റെ സെക്രട്ടറിയോടാണ് മോദിയെ പ്രതിരോധത്തിലാക്കാനുദ്ദേശിച്ച് മുഷ് ഫികുള്‍ ഫസല്‍ അന്‍സാരി ഈ ചോദ്യം ചോദിച്ചത്.
മുഷ് ഫികുള്‍ ഫസല്‍ അന്‍സാരി ഖാലിദ സിയയുടെ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ (ബിഎന്‍പി) പ്രതിനിധിയായാണ് വിലയിരുത്തപ്പെടുന്നത്. ഷേഖ് ഹസീനയും യുഎസും ചേര്‍ന്ന് സെന്റ് മാര്ട്ടിന് ദ്വീപ് പിടിച്ചെടുക്കാന്‍ പോകുന്നു എന്ന ഒരു ചോദ്യം ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന സമയത്ത് മുഷ് ഫികുള്‍ ഫസല്‍ അന്‍സാരി യുഎസ് പ്രതിരോധ വകുപ്പ് പ്രതിനിധിയോട് ചോദിച്ചത് വലിയ വിവാദമായിരുന്നു. ഷേഖ് ഹസീനയ്ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തും വിധം നുണകള്‍ പ്രചരിപ്പിക്കുകയാണ് മുഷ് ഫികുള്‍ ഫസല്‍ അന്‍സാരിയുടെ ലക്ഷ്യം. ഇത്തരം നുണകളാണ് ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ശക്തികള്‍ ഷേഖ് ഹസീനയ്ക്കെതിരെ കലാപം ഉണ്ടാക്കുന്നതിന് ഒരു കാരണം. ഈ മാധ്യമപ്രവര്‍ത്തകനൊപ്പമാണ് രാഹുല്‍ ഗാന്ധി യുഎസില്‍ സൗഹൃദം പങ്കുവെച്ചതെന്നതിനര്ത്ഥം ഇന്ത്യാവിരുദ്ധ ശക്തികളുമായി രാഹുല്‍ ഗാന്ധി കൈകോര്‍ക്കുന്നു എന്ന് തന്നെയാണ്.
യുഎസിലെ ജനപ്രതിനിധിയും പാകിസ്ഥാന്റെ രഹസ്യപങ്കാളിയുമായി ഇല്‍ഹാന്‍ ഒമറിനെയും രാഹുല്‍ ഗാന്ധി കണ്ടിരുന്നു. പാകിസ്ഥാന്റെ നിര്‍ദേശപ്രകാരം പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച് ഇന്ത്യയില്‍ വലിയ കോളിളക്കമുണ്ടാക്കിയ ഇന്ത്യാ വിരുദ്ധ നേതാവാണ് ഇല്‍ഹാന്‍ ഒമര്‍. മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദി സംഘടനയുടെയും പാകിസ്ഥാന് ചാരസംഘടനയായ ഐഎസ് ഐയുടെയും അടുത്തയാളാണ് ഇല്‍ഹാന്‍ ഒമര്‍.
ഖലിസ്ഥാന്‍ വാദികളെ ആഹ്ളാദിപ്പിക്കുന്ന തരത്തില്‍ ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവും ഖഡയും (പരമ്പരാഗത വള) ധരിച്ച് ഗുരുദ്വാരകളില്‍ പോകാന്‍ കഴിയുന്നില്ലെന്ന നുണ രാഹുല്‍ ഗാന്ധി യുഎസില്‍ പ്രചരിപ്പിച്ചതിന് പിന്നിലെ ലക്ഷ്യം ഖലിസ്ഥാന്‍ വാദികളെ കലാപത്തിന് പ്രേരിപ്പിക്കുക എന്നത് തന്നെയാണ്.
മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒരു കലാപം സൃഷ്ടിക്കാന്‍ രാജ്യവിരുദ്ധ ശക്തികളെ പ്രേരിപ്പിക്കുക തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: