തിരുവനന്തപുരം: മന്ത്രിസഭയില്‍ പട്ടികജാതി പ്രാതിനിധ്യം വേണമെന്ന് കേരള ദലിത് ലീഡേഴ്സ് കൗണ്‍സില്‍. സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട എല്ലാ മന്ത്രിസഭകളിലും പട്ടിക വിഭാഗങ്ങളില്‍ നിന്നും ഒരാളെമാത്രം ഉള്‍പ്പെടുത്തുന്ന സ്ഥിതിയാണ്. നിലവില്‍ പട്ടികജാതി പ്രാതിനിധ്യം മന്ത്രിസയില്‍ ഇല്ലാത്തതിനാല്‍ പട്ടികജാതിയില്‍പ്പെട്ട ഒരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇടതുമുന്നണിയുടെ ജനകീയ അടിത്തറ പട്ടികവിഭാഗങ്ങളാണെന്നും അര്‍ഹമായ പങ്കാളിത്തം മന്ത്രിസഭയില്‍ നല്കുവാന് ് ബാദ്ധ്യതയുണ്ടെന്നും ് കൗണ്‍സില്‍ കേന്ദ്ര കമ്മറ്റി വൈസ് ചെയര്മാന് ചെറുവയ്ക്കല്‍ അര്ജ്ജുനന്, ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് എന്നിവര്‍് നല്കിയ നിവേദനത്തില്‍ സൂചിപ്പിച്ചു.
എസ്.എസി./എസ്.ടി., ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം യഥാസമയം നല്‍കുക, എസ്.സി./എസ്.ടി. സംവരണത്തില്‍ ഉപസംവരണവും ക്രിമിലെയറും ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, ദലിതരുടെയും ദരിദ്രരടെയും ഭൂപ്രശ്നം വളരെ സങ്കീര്‍ണ്ണമായതിനാല്‍ മണ്ണില്‍ പണിയെടുത്ത് ഉപജീവനം കഴിയുന്ന ദലിത് ആദിവാസികള്‍ക്കും ഇതര ദരിദ്ര ഭൂരഹിതര്‍ക്കും 2 ഏക്കര്‍ കൃഷിഭൂമി ലഭിക്കത്തക്കവിധം തോട്ടം മേഖലയെ ഉള്‍പ്പെടുത്തി സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കുക, ദലിത് ക്രൈസ്തവരുടെ ജനസംഖ്യ പ്രത്യേകം തിട്ടപ്പെടുത്തി ഇവര്‍ക്ക് പ്രത്യേക ഉദ്യോഗ-രാഷ്ട്രീയ സംവരണം അനുവദിക്കുക, എസി.സി./എസ്.ടി. കോര്പ്പറേഷന്, പരിവര്‍ത്തിത ക്രൈസ്തവ കോര്പ്പറേഷന് എന്നിവയ്ക്ക് 100 കോടി രൂപ വീതം അനുവദിക്കുക, നിലവിലുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും തുക 50% ആയി വര്‍ദ്ധിപ്പിക്കുക, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എസ്.സി./എസ്.ടി. ഉദ്യോഗ പ്രാതിനിധ്യം ഉറപ്പാക്കുവാന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുക, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നടത്തിയ താല്‍ക്കാലിക നിയമനങ്ങളില്‍ സംവരണ നിയമം നടപ്പാക്കാത്തതിനാല്‍ നിരവധി ഉദ്യോഗങ്ങളാണ് പട്ടികവിഭാഗങ്ങള്‍ക്ക് നഷ്ടമായിട്ടുള്ളത്. ഈ കുറവ് പരിഹരിക്കുകയും താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നടത്തുക, ജാതി സെന്‍സസ് നടപ്പിലാക്കുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: