India

ആറ് പ്രധാന ക്ഷേത്രങ്ങളുടെ ഭൂമിയില്‍ അവകാശവാദവുമായി വഖഫ് ബോര്‍ഡ്

Published by

ന്യൂദല്‍ഹി: ദല്‍ഹിയിലെ ആറ് പ്രധാന ക്ഷേത്രങ്ങള്‍ തങ്ങളുടെ ഭൂമിയിലാണെന്ന് വഖഫ് ബോര്‍ഡ്. ന്യൂനപക്ഷ കമ്മിഷന്റെ 2019ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പുതിയ അവകാശ വാദങ്ങള്‍. എന്നാല്‍ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതാണ് ഈ ക്ഷേത്രങ്ങളെല്ലാം.

ദല്‍ഹിയിലെ നിരവധി ക്ഷേത്രങ്ങള്‍ വഖഫ് ബോര്‍ഡിന്റെ ഭൂമിയിലാണെന്നാണ് ന്യൂനപക്ഷ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വഖഫ് ബോര്‍ഡ് ഇതിനുമുമ്പും ഹിന്ദുക്കളുടെ സ്വത്തില്‍ അവകാശ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അടുത്തിടെ ബിഹാറിലെ ഗോവിന്ദ്പൂര്‍ ഗ്രാമം മുഴുവനും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വഖഫ് ബോര്‍ഡ് നോട്ടീസ് നല്കിയിരുന്നു. ഇവിടുത്തെ 90 ശതമാനം ആളുകളും ഹിന്ദുക്കളാണ്. ഇവിടുത്തെ സ്ഥലം തങ്ങളാവശ്യപ്പെടുന്നവര്‍ക്ക് വിട്ടു നല്കണമെന്നായിരുന്നു ആവശ്യം.

വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ അതിവേഗം വര്‍ധിക്കുന്നതായി കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 2006ല്‍ രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ ആകെ വിസ്തൃതി 1.2 ലക്ഷം ഏക്കറായിരുന്നത് 2009ലെത്തിയപ്പോള്‍ നാല് ലക്ഷം ഏക്കറായി, 2024 ആയപ്പോള്‍ 9.4 ലക്ഷം ഏക്കറുമായി. അതിനിടെ മുകേഷ് അംബാനിയുടെ വീടായ ആന്റില്യ വഖഫ് ഭൂമിയിലാണ് നിര്‍മിച്ചതെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീര്‍ നായിക് അവകാശപ്പെട്ടു. മുസ്ലിമായിരിക്കും ഈ ഭൂമി നല്കിയത്. ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു സക്കീറിന്റെ പ്രസ്താവന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by