ന്യൂഡല്‍ഹി: പ്ലാനുകള്‍ കൂട്ടിക്കുഴച്ച് അവതരിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് അധികച്ചെലവുണ്ടാക്കുന്ന ടെലിക്കോംകമ്പനികളുടെ രീതിക്കെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളിനും ഇന്റര്‍നെറ്റിനും എസ്എംഎസിനും ഒന്നിച്ച് പ്ലാന്‍ അവതരിപ്പിക്കുന്നതിനൊപ്പം ഇവയ്ക്ക് ഓരോന്നിനും പ്രത്യേക പ്ലാനുകളും വേണമെന്നാണ് ട്രായ് നിര്‍ദ്ദേശിക്കുന്നത്.
ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡാറ്റ ആവശ്യമില്ല. ഇവരും ഇത്തരം കമ്പൈന്‍ഡ് പ്ലാനുകള്‍ എടുക്കേണ്ടിവരുന്നു. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവരിലാകട്ടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായതോടെ എസ്എംഎസ് അയക്കേണ്ട ആവശ്യവുമില്ല. എന്നാല്‍ രണ്ടു കൂട്ടരും ഇതിനൊക്കെ നിലവില്‍ അധിക തുക നല്‍കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലാത്ത സേവനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അധിക തുക ഈടാക്കുന്ന ടെലികോം കമ്പനികളുടെ ഈ നിലപാടിനെതിരെയാണ് ടെലികോം അതോറിറ്റി പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇതിനെ എതിര്‍ത്ത് ടെലിക്കോം ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ അടക്കം രംഗത്തെത്തിയിരിക്കുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: