തിരുവനന്തപുരം: വൈദ്യുതി ബില്‍ പ്രതിമാസം നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചുവെങ്കിലും ആദ്യഘട്ടത്തില്‍ വന്‍കിട ഉപഭോക്താക്കളില്‍ മാത്രമായിരിക്കും ഈ സംവിധാനം നടപ്പാക്കുക. മാത്രമല്ല പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഇത് അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷണം വിജയിപ്പിച്ചാല്‍ മാത്രമേ സാധാരണ ഉപഭോക്താക്കളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയുള്ളൂ. പ്രതിമാസ ഉപഭോഗം കണക്കാക്കി വൈദ്യുതി ബില്‍ നല്‍കണമെന്ന് റഗുലേറ്ററി കമ്മീഷന് ഹിയറിംഗില്‍ ഒട്ടേറെപ്പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊരു ഇത് ജനകീയ ആവശ്യമായി ഉയര്‍ന്നു. ഇതോടെയാണ് നിരക്കോ കുറയ്ക്കാനാവില്ല, എന്നാല്‍ പിന്നെ പൊതുജനങ്ങളുടെ എന്തെങ്കിലും ഒരാവശ്യം നടപ്പാക്കിയെന്നു വരുത്താമെന്ന മട്ടില്‍ മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
അതേസമയം പ്രതിമാസ ബില്ലിംഗ് വരുന്നതോടെ റീഡിങ് എടുക്കുന്നതിനുള്ള അധിക ചെലവ് ഉപഭോക്താക്കള്‍ വഹിക്കണമെന്ന നിര്‍ദ്ദേശം കെഎസ്ഇബിയില്‍ നിന്ന് ഉയര്‍ന്നിരുന്നു.എന്നാല്‍ അധിക ചെലവ് ഉണ്ടാകില്ലെന്ന് നിലപാടാണ് മന്ത്രി കൈക്കൊണ്ടത്. എന്നാല്‍ സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറുമ്പോഴുള്ള കാര്യമാണ് മന്ത്രി പറയുന്നതെന്നും ഇക്കാര്യത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ മീറ്റര്‍ റീഡര്മാരെക്കൊണ്ട് തന്നെ റീഡിങ് എടുപ്പിക്കേണ്ടി വരുമെന്നും അതിന് അധിക ചെലവ് ഉണ്ടാകുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: