ചെന്നൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ ഭാരത ബാറ്റര്‍ വിരാട് കോഹ്‌ലി നേരത്തെ പുറത്തായെങ്കിലും(17 റണ്‍സ്) ഒരു സുപ്രധാന നാഴിക കല്ല് താണ്ടിയാണ് ക്രീസ് വിട്ടത്. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ശേഷം ഭാരത പിച്ചുകളില്‍ 12000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്റര്‍ എന്ന അപൂര്‍വ്വ നേട്ടമാണ് താരം കൈവരിച്ചത്.
ഭാരത പിച്ചുകളില്‍ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 14,192 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്. കോഹ്‌ലിയുടെ ആകെ നേട്ടം 12006 റണ്‍സായി. ടെസ്റ്റില്‍ 4161 റണ്‍സെടുത്ത കോഹ്‌ലി ഏകദിനത്തില്‍ 6268 റണ്‍സും ട്വന്റി20യില്‍ 1577 റണ്‍സുമെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോകകപ്പോടെ ട്വന്റി20യില്‍ നിന്നും താരം വിരമിച്ചു.
ഹോം ഗ്രൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതില്‍ അഞ്ചാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. മറ്റ് ബാറ്റര്‍മാരെ അപേക്ഷിച്ച് ഇക്കാര്യത്തിലും സച്ചിന്‍ ആണ് മുന്നില്‍. റിക്കി പോണ്ടിങ്(13,117), ജാക്ക് കാലീസ്(12,305), കുമാര്‍ സംഗക്കാര(12,043) എന്നിവരാണ് ഹോംഗ്രൗണ്ടുകളില്‍ 12000 കടന്ന അന്താരാഷ്‌ട്ര ക്രിക്കറ്റിലെ മറ്റ് ബാറ്റര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: