തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റ് വില്പന 37 ലക്ഷത്തിലേക്ക്.
നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞു, ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്പനയില് മുന്നില്‍.
സബ് ഓഫീസുകളിലേതുള്‍പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 4,69,470 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 4,37,450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശ്ശൂരും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: