ന്യൂദല്‍ഹി:പ്രധാനമന്ത്രി ഒരു ഹിന്ദു ഉത്സവം ആഘോഷിക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ വീട്ടില്‍ പോകാന്‍ പാടില്ലെന്ന ഒരു നിയമവും ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ലെന്ന് അര്‍ണാബ് ഗോസ്വാമി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും പോലെയുള്ള വ്യാജ മതേതരവാദികളുടെ ലോബിക്ക് മാത്രമാണ് ഇത് പ്രശ്നമാകുന്നതെന്ന് അര്‍ണാബ് ഗോസ്വാമി പറഞ്ഞു.
അവരുടെ പ്രധാനപ്രശ്നം ഇന്ത്യയിലെ രണ്ട് പ്രധാനവ്യക്തികളായ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒരു ഹിന്ദു ഉത്സവം ആഘോഷിച്ചതിലാണ് ഈ കപടമതേതരവാദികള്‍ക്ക് പ്രശ്നം.കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കലാണ് കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസിന്റെ പേരില്‍ പ്രധാനപദവികള്‍ വഹിക്കുന്നവരും ചെയ്യുന്നത്. അതില്‍ അവര്‍ക്ക് പ്രശ്നമില്ല.- അര്‍ണാബ് ഗോസ്വാമി പറഞ്ഞു.
രാജീവ് ഗാന്ധി, മന്മോഹന്സിങ്ങ്, രാഹുല്‍ ഗാന്ധി എന്നിവര്‍ ദിവസവും എത്രയോ ഇഫ്താര്‍ വിരുന്നുകളില്‍ നിന്നും ഇഫ്താര്‍ വിരുന്നുകളിലേക്ക് പറക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല. കോണ്‍ഗ്രസിന്റെ കാബിനറ്റ് മന്ത്രിമാര്‍ ദിവസം 10 ഇഫ്താര്‍ വിരുന്നുകളില്‍ വരെ പങ്കെടുക്കാറുണ്ട്. ഇവിടെ ഗണേശചതുര്‍ത്ഥി ഉത്സവത്തില്‍ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒന്നിച്ച് പങ്കെടുത്തതിലാണ് പ്രശ്നം.- അര്‍ണാബ് ഗോസ്വാമി പറയുന്നു. 2009ല്‍ മന്മോഹന്സിങ്ങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ബാലകൃഷ്ണനെ ഒരു ഇഫ്താര്‍ വിരുന്നില്‍ കണ്ടിരുന്നതെന്നും അന്നൊന്നും ആര്‍ക്കും പ്രശ്നമുണ്ടായിട്ടില്ലെന്നും അര്‍ണാബ് ഗോസ്വാമി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: