ന്യൂഡല്‍ഹി : റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് മുതല്‍ പാഴ്സല്‍ ബുക്കിംഗ് വരെ ചെയ്യാന്‍ ഒരു സൂപ്പര്‍ ആപ്പ് . റെയില്‍വേ സേവനങ്ങളെല്ലാം ഒന്നിക്കുന്ന ഈ ആപ്പ് അടുത്തമാസം നിലവില്‍ വരുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് ഈ ആപ്ളിക്കേഷന്‍ തയ്യാറാക്കുന്നത് . ആപ്പില്‍ പാസഞ്ചര്‍, ഗുഡ്സ് എന്നിങ്ങനെ രണ്ട് ഓപ്ഷന് ഉണ്ട്. ടിക്കറ്റ് ബുക്കിംഗ് , പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ ട്രാക്കിംഗ് , ഫുഡ് എന്നിവയെല്ലാം പാസഞ്ചര്‍ ഓപ്ഷനിലും പാഴ്സല്‍ ബുക്കിംഗ് , പാക്കേജുകള്‍ ട്രാക്ക് ചെയ്യല്‍ തുടങ്ങിയ ഓപ്ഷനുകള്‍ ഗുഡ്സ് വിഭാഗത്തിലും ലഭിക്കും. ടാക്സി, ഫ്ളൈറ്റ് തുടര്‍യാത്രക്കുള്ള സേവനങ്ങളും ഇതുവഴി ബുക്കുചെയ്യാം. 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റീഫണ്ട് നല്കുന്ന സംവിധാനവും ആപ്പില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: