Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

മലയാള മണ്ണിലെ ആദ്യ മഹാസര്‍പ്പ യജ്ഞത്തിനു തിരിതെളിയുമ്പോള്‍

22, 23 തീയതികളില്‍ പാലക്കാട് ജില്ലയിലെ ധോണിയില്‍ ആണ് മഹാ സര്‍പ്പ യജ്ഞം നടക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 06:30 am IST
inSamskriti

ആധുനിക കാലഘട്ടത്തില്‍ ഇദംപ്രഥമമെന്നു വിശേഷിപ്പിക്കാവുന്ന മഹാ സര്‍പ്പയജ്ഞത്തിനു പാലക്കാട്ട് വേദിയൊരുങ്ങുന്നു. പാലക്കാടിന്റെ പ്രകൃതിരമണീയ മടിത്തട്ടായ ധോണിയില്‍ ഈ മാസം 22,23(ഞായര്‍, തിങ്കള്‍) തീയതികളിലായാണ് സര്‍പ്പയജ്ഞം നടക്കുന്നത്.

മഹാമാരികളാലും പ്രകൃതിക്ഷോഭങ്ങളാലും വിദ്വേഷത്താലും ലോകമെങ്ങും ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ അവയ്‌ക്കെല്ലാം പരിഹാരമെന്ന നിലയിലാണ് ‘സൈന്ധവ പ്രതിഷ്ഠാനം’ ചാരിറ്റബിള്‍ സംഘടനയുടെ നേതൃത്വത്തില്‍ മഹാ സര്‍പ്പ യജ്ഞം നടത്തുന്നത്. ഒട്ടേറെ ഗുരുശ്രേഷ്ഠരുമായി കൂടിയാലോചിച്ചാണ് സര്‍പ്പയജ്ഞം നടത്താനും അഷ്ടനാഗ ക്ഷേത്രം നിര്‍മ്മിക്കാനും തീരുമാനമായത്.

സര്‍പ്പങ്ങളും നാഗങ്ങളും സര്‍പ്പക്കാവുകളും പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതി സംരക്ഷണത്തില്‍ സര്‍പ്പങ്ങളുടേയും സര്‍പ്പക്കാവുകളുടേയും പരിപാലനത്തിന് പ്രസക്തി വളരെയേറെയാണ്.

പ്രപഞ്ച സൃഷ്ടിയുടെ മൂലസ്ഥാനമായ ഭാരതം പൗരാണികകാലം മുതല്‍ പ്രകൃതി സംരക്ഷണത്തിനും അതിനുതകുന്ന ജീവിതരീതിക്കും വലിയ പ്രാധ്യാന്യമാണ് നല്‍കി പോന്നിരുന്നത്.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും വായിച്ചറഞ്ഞും ആചാര്യന്മാരില്‍ നിന്നും ഗുരുപരമ്പരകളിലൂടെയും പകര്‍ന്നു പോന്നതുമാണ് ഈ ജീവിതക്രമം. സിന്ധു നദീതടത്തില്‍ പി
റവി കൊണ്ട സൈന്ധവര്‍ സനാതന ധര്‍മ്മികളായി ജീവിച്ചു പോന്നത് കാടിനേയും പച്ചപ്പിനെയും സംരക്ഷിച്ചും അവിടെയുള്ള ഉരഗ, മൃഗ ജീവിവര്‍ഗ്ഗങ്ങളെ നശിപ്പിക്കാതെയും ഭൂമിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുന്ന രീതിയില്‍ ആയിരുന്നു. ഈ ആവാസ വ്യവസ്ഥയുടെ പരിപാലനത്തിന് പ്രകൃതിയെ ദേവതയായി പൂജിച്ചും ആരാധിച്ചുമാണ് പൂര്‍വ്വികര്‍ പോന്നിരുന്നത്്. ഇതിനായി ശാക്തേയ പൂജകളും നാഗ, സര്‍പ്പ ആരാധനകളും നടത്തിപ്പോന്നിരുന്നു. കാവുകള്‍ ശുദ്ധമായി നിലനിര്‍ത്തുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രമായിരുന്നു പൂജ പതിവ്. സര്‍പ്പപ്രീ
തിക്കും ദോഷനിവാരണത്തിനുമായി സര്‍പ്പാരാധനയും സര്‍പ്പയജ്ഞങ്ങളും അക്കാലം നടത്തിപ്പോന്നിരുന്നു.

ലോക ന•ക്കായി ത്രേതായുഗത്തില്‍ ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമായി പിറന്ന പരശുരാമന്‍ ഇരുപത്തിയൊന്ന് ആവര്‍ത്തി ക്ഷത്രിയരെ നിഗ്രഹിക്കുകയും പാപമോക്ഷത്തിനായി കേരളത്തെ കടലില്‍ നിന്ന് ഉയര്‍ത്തിയെടുക്കുകയും ഇവിടെ ജനവാസ യോഗ്യമാക്കാന്‍ സര്‍പ്പപ്രീതി വരുത്തുകയും ചെയ്തു എന്നാണ്. പൂര്‍വ്വികര്‍ കാവുകള്‍ ഉണ്ടാക്കി സര്‍പ്പരാധന നടത്തി പ്രകൃതിയുടെ അനുഗ്രഹം ലഭ്യമായ ശേഷമാണ് കേരളം ജനവാസയോഗ്യമായതെന്നു പുരാണങ്ങള്‍ പറയുന്നു.

സഹസ്രാബ്ദങ്ങള്‍ക്ക് ശേഷവും സനാതന ധര്‍മ്മികളായവര്‍ നാഗ ക്ഷേത്രങ്ങള്‍, സര്‍പ്പക്കാവുകള്‍, വിഷക്കാടുകള്‍ എന്നിവ വിശേഷവിധിയായി സംരക്ഷിച്ചു പോന്നിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കാവുകള്‍ തകര്‍ത്ത് അവിടെ ദേവതക്ക് ക്ഷേത്രം പണിയുന്ന അവസ്ഥ സംജാതമായതോടെ നാട്ടിലെങ്ങും കുടിവെള്ളം കിട്ടാക്കനിയാവുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ന് കാണുന്ന സര്‍പ്പക്കാവുകളെല്ലാം പൈതൃക സമ്പത്തായി നമുക്ക് ലഭിച്ചതാണെന്ന കാര്യം നമ്മള്‍ മറന്നു. പക്ഷേ, അക്കാര്യം കണക്കിലെടുത്താണ് പൂര്‍വ്വികര്‍ പറഞ്ഞത:് ‘കാവ് തീണ്ടരുതേ, കുളം വറ്റും’ എന്ന.് കാവുകള്‍ കോട്ടകള്‍ പോലെ നിന്ന കാലത്ത് നാട്ടില്‍ ജലക്ഷാമം ഇല്ലായിരുന്നു എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്താലേ നമ്മള്‍ നശിപ്പിച്ച സര്‍പ്പക്കാടുകളുടെ പ്രസക്തി എത്ര വലുതാണെന്ന് മനസ്സിലാകൂ.

വരും തലമുറകള്‍ക്ക് വേണ്ടിയാണ് പൂര്‍വ്വികര്‍ സര്‍പ്പക്കാവുകള്‍ സംരക്ഷിച്ചിരുന്നത്. അവ നല്‍കുന്ന ശുദ്ധമായ വായുവിന്റെ ഗണ്യമായ അളവ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുമെന്നും ഭൂമിയുടെ ജല സംരക്ഷണ അറകളായി ഉയര്‍ന്ന തലയെടുപ്പോടെ നില്‍ക്കുന്ന സര്‍പ്പക്കാവുകളിലെ മരങ്ങള്‍ മേഘവിസ്‌ഫോടനങ്ങള്‍ മൂലം ഭൂമിയില്‍ പതിക്കുന്ന അഴവറ്റ മഴവെള്ളത്തെ ഏഴ് തലങ്ങളായി ഭൂമിയിലേക്ക് ഇറക്കുമെന്നും പൗരാണികര്‍ മനസ്സിലാക്കിയിരുന്നു.

ഭൂമിയില്‍ സുരക്ഷിതമായി ജലം സംഭരിക്കാവുന്ന അവസ്ഥ സൃഷ്ടിക്കാന്‍ കാവുകള്‍ക്കേ കഴിയൂ. ആധുനിക കാലത്ത് പണത്തിന് വേണ്ടി മാത്രം ചലിക്കുന്ന മനുഷ്യര്‍ ഉണ്ടാകുമെന്ന് കരുതിത്തന്നെയാണ് കാവുകള്‍ സൃഷ്ടിച്ചതെന്ന് കരുതണം. ഇക്കാര്യങ്ങളെല്ലാം പുതുതലമുറയെ ബോധ്യപ്പെടുത്തുക എന്നതും പ്രകൃതി സംരക്ഷണത്തിന്റേയും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിത രീതിയുടെയും ആവശ്യകത ജനങ്ങളെ ഓര്‍മിപ്പിക്കുന്നതിനും വിദ്വേഷം വെടിഞ്ഞ് ശാന്തിയും സമാധാനവും നിറഞ്ഞ ഭാവി ജീവിതം നയിക്കുന്നതിനും മഹാസര്‍പ്പ യജ്ഞം നിമിത്തമായി മാറുമെന്ന് കരുതാം.

വെള്ളവും മണ്ണും മരവും മലകളും സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ മനുഷ്യരാശിക്ക് നിലനില്‍പ്പുള്ളൂ എന്ന സന്ദേശം എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. മഹാസര്‍പ്പ യജ്ഞത്തില്‍ ഇതു സംബന്ധിച്ച ബോധവല്‍ക്കരണങ്ങളും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊബൈല്‍-98991 00945

 

Tags: PalakkadMahasarpa YajnaDoniസൈന്ധവ പ്രതിഷ്ഠാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.