മോസ്കോ: ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ മോദിയുടെ ദൂതനായി അജിത് ഡോവല്‍ നടത്തിയ റഷ്യാസന്ദര്‍ശനത്തില്‍ പ്രതീക്ഷകളേറെ.
റഷ്യ-ഉക്രൈന്‍ യുദ്ധത്തിന് മോദി നിര്‍ദേശിച്ച പരിഹാരമാര്‍ഗ്ഗം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച റഷ്യയില്‍ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ട് ദിവസം റഷ്യയില്‍ ചെലവഴിച്ചതിനെ ലോകം ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ നേരിട്ട് കണ്ടാണ് അജിത് ഡോവല്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തത്.
സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ കോണ്‍സ്റ്റാന്‍റിനോവ്സ്കി കൊട്ടാരത്തില്‍ വെച്ചായിരുന്നു ചര്‍ച്ച. മോദി നല്‍കിയ സമാധാന ഫോര്‍മുല അജിത് ഡോവല്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്ന് അറിയുന്നു. എന്നാല്‍ എന്താണ് ഈ ഫോര്‍മുലയെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. റഷ്യ-ഉക്രൈന്‍ യുദ്ധം പരിഹരിക്കുന്നതിന് ഇടനിലക്കാരായി മോദിയും ഇന്ത്യയും പ്രവര്‍ത്തിക്കണമെന്ന് പുടിന്‍ നിര്‍ദേശിച്ചതായി പറയുന്നു. നരേന്ദ്രമോദി ഉക്രൈന്‍ സന്ദര്‍ശിച്ച് രണ്ടാഴ്ച കഴിയും മുന്‍പാണ് അജിത് ഡോവല്‍ റഷ്യയില്‍ എത്തിയിരിക്കുന്നത്.
അടുത്ത മാസം മോദി റഷ്യയിലെ കസാനില്‍ ബ്രിക്സ് സമ്മേളനത്തിനായി എത്തുമെന്ന് അജിത് ഡോവല്‍ അറിയിച്ചു. ഞങ്ങളുടെ അടുത്ത സുഹൃത്തായ മോദിയുടെ വരവ് കാത്തിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു. ബ്രിക്സ് സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22ന് മോദിയുമായി പ്രത്യേകം ഉഭയകക്ഷിചര്‍ച്ച നടത്തുമെന്നും പുടിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: