ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാവിരുദ്ധ അജണ്ടയുമായി പരസ്യമായി നടക്കുന്ന ഒരു യുഎസ് കോണ്‍ഗ്രസ് എംപിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ബിജെപി നേതാവ് സുധാംശു ചതുര്‍വേദി.
.
ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപതിച്ചുവെന്ന് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യയും മറ്റൊരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇരുനേതാക്കളും രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെയാണ് വിമര്‍ശിച്ചത്.
പാകിസ്ഥാന്‍ പോലും തീവ്രവാദ ഗ്രൂപ്പുകളുമായി ഇടപഴകുന്നതില്‍ ശ്രദ്ധിക്കുമ്പോഴാണ് കോണ്‍ഗ്രസ് ഇന്ത്യാവിരുദ്ധ ശക്തികളുമായി കൈകോര്‍ക്കുന്നതെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. സ്വതന്ത്ര കശ്മീരിന് വേണ്ടി വാദിക്കുന്ന ഇല്‍ഹാന്‍ ഒമര്‍ എന്ന അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമറുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഇന്ത്യാ വിരുദ്ധ ശബ്ദമായ ഇല്‍ഹാന്‍ ഒമറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് ആശങ്കയുളവാക്കുന്നു. – അമിത് മാളവ്യ വിമര്‍ശിക്കുന്നു.
പണ്ടൊക്കെ രാഹുല്‍ ഗാന്ധി കുട്ടിക്കളിയാണ് കാണിച്ചിരുന്നതെങ്കില്‍ ഇന്ന് രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വഴി തീക്കളിയാണ് കളിക്കുന്നതെന്ന് ബിജെപി നേതാവ് സുധാംശു ചതുര്‍വേദി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യാവിരുദ്ധ അജണ്ടയുമായി പരസ്യമായി നടക്കുന്ന ഒരു യുഎസ് കോണ്‍ഗ്രസ് എംപിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ വിരുദ്ധ നിലപാടും പ്രസ്താവനകളും നടത്തി കുപ്രസിദ്ധി ആര്‍ജ്ജിച്ച യുഎസ് കോണ്‍ഗ്രസ് എംപിയാണ് ഇല്‍ഹാന്‍ ഒമര്‍. അതുപോലെ സിഖുകാരെക്കുറിച്ച് നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് പിന്തുണലഭിച്ചത് ഖലിസ്ഥാന്‍ നേതാവായ ഗുര്‍പത് വന്ത് സിങ്ങ് പന്നുനില്‍ നിന്നാണെന്നത് ദൗര്‍ഭാഗ്യകരമാണ്. അങ്ങിനെ ഇന്ത്യാവിരുദ്ധരായ രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളുടെ പട്ടികയില്‍ ഒരാള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. — സുധാംശു ചതുര്‍വേദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: