Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തീവ്ര ഇസ്ലാമിക വാദിയും ജിഹാദിയുമായ യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാനെ ഒമറിനെ രാഹുല്‍ കാണുമ്പോള്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 13, 2024, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

തീവ്ര ഇസ്ലാമിക വാദിയും ജിഹാദിയുമായ യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെ അമേരിക്കയില്‍നിന്ന് അവരുടെ ജന്മനാടായ സൊമാലിയയിലേക്ക് നാടുകടത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ആണ്. ഭാരതത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായിരുന്നു ഒമറിന്റെ പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനമെന്നും അത് പാകിസ്ഥാന്റെ ചെലവിലായിരുന്നു എന്നും പറഞ്ഞത് അമേരിക്കയാണ്.

സന്ദര്‍ശനത്തിനിടയില്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ചത് എന്തിന് എന്നതിനും ഉത്തരമില്ല. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടി ‘വിനാശകരമായ അനന്തരഫലങ്ങള്‍’ ഉണ്ടാക്കുമെന്ന് പത്രക്കുറിപ്പ് പുറത്തിറക്കി ജൂതന്മാരോടും ഇസ്രായേലിനോടുമുള്ള വിദ്വേഷം ആവര്‍ത്തിച്ച ആളാണ് ഇല്‍ഹാന്‍ ഒമര്‍. നിരന്തരം ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിനാല്‍ യുഎസ് സര്‍ക്കാരിന്റെ വിദേശകാര്യ സമിതിയില്‍ നിന്ന് പുറത്താക്കപ്പെട്ട, ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക ശക്തികളുടെ രാഷ്‌ട്രീയ അജണ്ടയെ പിന്തുണച്ച അമേരിക്കന്‍ ജനപ്രതിനിധി. ഭാരതത്തില്‍ മത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് കാട്ടി അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ പ്രമേയം അവതരിപ്പിച്ച നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനത്തിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ ആ ചടങ്ങ് ബഹിഷ്‌കരിച്ച വ്യക്തി. ഇസ്രായേല്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ അമേരിക്കയിലെ ബര്‍ണാഡ് കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട ഇസ്ര ഹിര്‍സിയുടെ അമ്മ. അമേരിക്കയിലേക്ക് കുടിയേറാന്‍ അവിടെയുള്ള സ്വന്തം സഹോദരനെ വിവാഹം ചെയ്‌തെന്ന ആരോപണം നേരിട്ട വ്യക്തി.

ഭാരതവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെ ഭാരതത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുല്‍ എന്തിനു കണ്ടു എന്നതിന്റെ ഉത്തരമാണ് മുകളില്‍ പറഞ്ഞകാര്യങ്ങള്‍.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇല്‍ഹാന്‍ ഒമര്‍ 2019 മുതല്‍ മിനസോട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ്.

യുഎസ് കോണ്‍ഗ്രസ്സിലെ രണ്ടു മുസ്ലിം അംഗങ്ങളില്‍ ഒരാളാണ് ഒമര്‍. സൊമാലിയയിലെ അഭ്യന്തര യുദ്ധത്തിന്റെ സാഹചര്യത്തില്‍ അഭയാര്‍ത്ഥികളായി കെനിയയിലെത്തി 1995ല്‍ അമേരിക്കയില്‍ അഭയം തേടിയ കുടുംബമാണ് ഇല്‍ഹാന്‍ ഒമറിന്റേത്. ന്യൂയോര്‍ക്കില്‍ പിതാവ് ടാക്സി ഡ്രൈവറായി ജോലി ആരംഭിച്ചു. തുടര്‍ന്ന് ഒരു തപാല്‍ ഓഫീസില്‍ ജോലി ലഭിച്ചു. പതിനേഴാം വയസ്സില്‍ ഇല്‍ഹാന് അമേരിക്കന്‍ പൗരത്വം ലഭിച്ചു.

ഇസ്രായേലിന് അമേരിക്ക സൈനിക സഹായം നല്‍കുന്നതില്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണിവര്‍.”ഒരു ഉത്തരവാദിത്തവുമില്ലാതെ നമ്മള്‍ ഇസ്രായേല്‍ സര്‍ക്കാരിന് ഒരു വര്‍ഷം 3.8 ബില്യണ്‍ ഡോളര്‍(32,000 കോടി) സൈനിക സഹായം നല്‍കുന്നു. നമ്മള്‍ സംസാരിക്കുമ്പോള്‍, ഇസ്രായേലി സൈന്യം 500ലധികം പലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കാന്‍ പദ്ധതിയിടുന്നു. ഈ അക്രമത്തിന് ധനസഹായം നല്‍കാന്‍ നമ്മുടെ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം” ശൈഖ് ജറാഹിലെ സംഘര്‍ഷ സമയത്ത് ഇല്‍ഹാന്‍ ഒമര്‍ തുറന്നടിച്ചിരുന്നു.

ജൂതന്മാരോടും ഇസ്രായേലിനോടുമുള്ള ഒമറിന്റെ വിദ്വേഷം വളരെ തീവ്രമാണ്, അവര്‍ ഇസ്രായേല്‍ സൈന്യത്താല്‍ കൊല്ലപ്പെട്ട പലസ്തീനികളെന്ന് ആരോപിച്ച് മരിച്ച കുട്ടികളുടെ വ്യാജ ചിത്രം പങ്കിടാന്‍ പോലും മടിച്ചില്ല. നിരവധി ഏജന്‍സികളുടെ വസ്തുതാ പരിശോധനയ്‌ക്ക് ശേഷം, മരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ 2013 ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ഒരു ലേഖനത്തില്‍ നിന്ന് എടുത്തതാണെന്ന് കണ്ടെത്തി. 2013 ഓഗസ്റ്റ് 21 ന് രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിറിയന്‍ കുട്ടികളായിരുന്നു ചിത്രത്തില്‍. തുടര്‍ന്നാണ് ഇല്‍ഹാന്‍ ഒമറിനെ യുഎസിന് ആവശ്യമില്ലെന്നും അവരെ ജന്മാനാടായ സൊമാലിയയിലേക്ക് നാടുകടത്തണമെന്ന് ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടത്.

2022 ഏപ്രിലില്‍ പാകിസ്ഥാനിലേക്കും പാക് അധിനിവേശ കശ്മീരിലേക്കും ഇല്‍ഹാന്‍ ഒമര്‍ സന്ദര്‍ശനം നടത്തിയത് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയെന്ന് രേഖകള്‍ പുറത്തു വന്നിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സാമ്പത്തിക വെളിപ്പെടുത്തലിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഏപ്രില്‍ 18 മുതല്‍ 24 വരെയുള്ള യാത്രയ്‌ക്കിടെ ഇല്‍ഹാന്റെ താമസം, ഭക്ഷണം ഉള്‍പ്പടെയുള്ള ചെലവുകള്‍ വഹിച്ചതും പാക് സര്‍ക്കാരാണ്.

അല്‍ ഖ്വയ്ദയുമായി ചര്‍ച്ചകള്‍ ആരംഭിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഒസാമ ബിന്‍ ലാദനെ ‘രക്തസാക്ഷി’ എന്ന് പരാമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരുമായി ഇല്‍ഹാന്‍ ചര്‍ച്ച നടത്തിയതും വിവാദമായി. ഇല്‍ഹാന്റെ സന്ദര്‍ശനം അനൗദ്യോഗികവും വ്യക്തിഗതവുമാണെന്നും യാതൊരു തരത്തിലും ബൈഡന്‍ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു യുഎസിന്റെ വിശദീകരണം. കശ്മീര്‍ പ്രദേശത്ത് അധിനിവേശം നടത്തുന്ന മുസ്ലിങ്ങളെ ഭാരതം അടിച്ചമര്‍ത്തുകയാണെന്നാരോപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഒമര്‍ ബഹിഷ്‌കരിച്ചത്.

2022ല്‍ ഇല്‍ഹാന്‍ ഒമറും ഭര്‍ത്താവും ലോകകപ്പ് കാണുന്നതിന് ദോഹയിലേക്ക് പോയതും ചര്‍ച്ചയായി. അവിടെ അവര്‍ സോക്കര്‍ താരം ഡേവിഡ് ബെക്കാമിനും പൊള്ളലേറ്റ അജ്ഞാതനുമൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളും പങ്കിട്ടു. യാത്രയുടെ ചെലവ് ഖത്തര്‍ സര്‍ക്കാരാണ് വഹിച്ചത് എന്നതായിരുന്നു വിവാദം. ഒമറിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് പണം നല്‍കിയതായി വാഷിംഗ്ടണ്‍ ഡിസിയിലെ ഖത്തര്‍ എംബസിയും സ്ഥിരീകരിച്ചു. ‘മ്യൂച്വല്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് ആക്ട് പ്രകാരം അംഗീകൃതമായ ഒരു പ്രോഗ്രാമിന്റെ ഭാഗമായി’ വിദേശ സര്‍ക്കാരുകള്‍ ധനസഹായം നല്‍കുന്ന യാത്രകള്‍ നടത്തുന്നതിന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അനുമതിയുണ്ട്. സന്ദര്‍ശനത്തിന് രണ്ട് മാസം മുമ്പ്, ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ നഷ്ടപരിഹാരത്തിനും ശാക്തീകരണത്തിനുമുള്ള മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നതിന് ഫിഫയുടെ നിഷ്‌ക്രിയത്വത്തെ വിമര്‍ശിച്ചും ഒമര്‍ കത്തെഴുതിയിരുന്നു.

ഒമര്‍ ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക ശക്തികളുടെ രാഷ്‌ട്രീയ അജണ്ടയെ പിന്തുണയ്‌ക്കുന്നത് വിവാദമായി. ബംഗ്ലാദേശിലെ റെഡിമെയ്ഡ് ഗാര്‍മെന്റ് മേഖലയിലെ തൊഴിലാളികള്‍ക്ക് ‘ന്യായമായ വേതനം’ ഉറപ്പാക്കാന്‍ അമേരിക്കന്‍ അപ്പാരല്‍ ആന്‍ഡ് ഫുട്വെയര്‍ അസോസിയേഷനോട് ഇല്‍ഹാന്‍ ഒമര്‍ നടത്തിയ അഭ്യര്‍ത്ഥനയാണ് ചര്‍ച്ചയായത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബംഗ്ലാദേശില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്‌ക്കാണ് സാധനങ്ങള്‍ വാങ്ങുന്നത്. വേതനം ഇനിയും വര്‍ധിപ്പിക്കേണ്ടി വന്നാല്‍, ശരാശരി ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കും. തത്ഫലമായി ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകും. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഈ വിലക്കയറ്റം താങ്ങാന്‍ കഴിയില്ല. ഇതറിഞ്ഞ് ഇല്‍ഹാന്‍ ഒമര്‍ കത്ത് എഴുതിയത് ബംഗ്ലാദേശിലെ തീവ്ര ഇസ്ലാമിക ശക്തികളുടെ രാഷ്‌ട്രീയ അജണ്ടയെ സേവിക്കാന്‍ വേണ്ടിയാണെന്നായിരുന്നു ആക്ഷേപം. ഒമര്‍ എഴുതിയ കത്ത് ജോണ്‍ ഡാനിലോവിക്സ് ഉള്‍പ്പടെയുള്ള അള്‍ട്രാ ഇസ്ലാമിസ്റ്റ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) പ്രവര്‍ത്തകരും ലോബിയിസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ ആവേശത്തോടെ പ്രചരിപ്പിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ലെബനന്‍ ഹിസ്ബുള്ളയോടും ഹമാസിനോടും വളരെയധികം ചായ്വുള്ളവരാണ്. 2006ല്‍ അന്നത്തെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും സഖ്യസര്‍ക്കാര്‍ ലെബനന്‍ തീവ്രവാദ ഗ്രൂപ്പിനെ ബഹുമാനിക്കാന്‍ ഒരു പാലത്തിന് ‘ഹിസ്ബുള്ള പാലം’ എന്ന് നാമകരണം ചെയ്തിരുന്നു.

ചേരേണ്ടത് തമ്മില്‍ ചേര്‍ന്നു എന്നുമാത്രമേ രാഹുല്‍- ഒമര്‍ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കാനാകു. രാഹുല്‍ എത്തിയത് ഭാരതത്തില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ എന്ന് അമേരിക്കന്‍ പത്രം ചോദിച്ചതും വെറുതയല്ല.

 

Tags: JihadistUS Congress#RahulGandhi#IlhanOmarAnti nation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

India

കോണ്‍ഗ്രസിനെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ട രാഹുല്‍ ഗാന്ധി ; ജയശങ്കറിന്റെ വിദേശകാര്യനയത്തെ വിമര്‍ശിക്കുന്നതില്‍ പരിഹാസം

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

കോണ്‍ഗ്രസിനാവശ്യം മോദിയുടെ തലയോ? മോദിയെ പിന്നില്‍ നിന്നും കുത്താന്‍ രാഹുല്‍ ഗാന്ധി?

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies