ന്യൂയോര്‍ക്ക്: അമേരിക്കയിലെ മൂന്ന് ദിവസത്തെരാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മണ്ടത്തരങ്ങളുടെ ഘോഷയാത്രയായി മാറുകയാണ്. ഒരു വേദിയില്‍ ഇന്‍ഡി അലയന്‍സും(INDI Alliance) ഇന്ത്യാ അലയന്‍സും (INDIA Alliance) തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി വീണ്ടും പപ്പുവാണെന്ന് സ്വയം തെളിയിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Very wrong! Strongly condemn this foreign student showing up Rahul Gandhi as both stupid & semi-literate. Rahul is a political genius, the heartthrob of India and embodies the pulse of India’s youth. I will condemn anyone who spreads this clip. pic.twitter.com/Mn3mKETCEp
— Abhijit Iyer-Mitra (@Iyervval) September 10, 2024
2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസും തൃണമൂലും ശിവസേനയും ഉള്‍പ്പെട്ട മുന്നണിയെക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം. നിങ്ങളുടെ ഇന്‍ഡി മുന്നണി എങ്ങിനെയായിരുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതോടെ, തങ്ങളുടേത് ഇന്‍ഡി അലയന്‍സ് അല്ല, ഇന്‍ഡി അലയന്‍സ് എന്നത് ബിജെപിയുടെ പ്രചാരവേല മാത്രമാണ് എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി. ഞങ്ങളുടേത് ഇന്ത്യാ അലയന്‍സ് ആണെന്ന് രാഹുല്‍ ഗാന്ധി തിരുത്തുകയായിരുന്നു.
ഇന്ത്യാ (ഐഎന്‍ഡിഐഎ-INDIA) മുന്നണിയാണ് നിങ്ങളുടേത് എങ്കില്‍, അവസാനത്തെ എ(A) എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം. അപ്പോള്‍ ഇന്‍ഡിയും രാഹുല്‍ പറഞ്ഞ ഇന്ത്യയും ഒന്നു തന്നെയല്ലേ എന്ന ചിന്തയായിരുന്നു എല്ലാവരുടേയും മനസ്സില്‍. ഇതുകൊണ്ട് തന്നെയല്ലേ ഇയാളെ പപ്പു എന്ന് വിളിക്കുന്നത്. രാഹുലിന്റെ മണ്ടന്‍ ഉത്തരം കേട്ട് സദസ്സും വേദിയും ഒരു പോലെ ചിരിച്ചത് അയാളുടെ മണ്ടത്തരം ഓര്‍ത്തിട്ടാണ്. . എ എന്നാല്‍ അലയന്‍സ് (മുന്നണി) എന്നാണ് അര്‍ത്ഥമെന്നായിരുന്നു രാഹുലിന്റെ മറുപടി. അതായത് ഇന്‍ഡിയും ഇന്ത്യയും തമ്മില്‍ വ്യത്യാസമില്ലെന്ന് അര്‍ത്ഥം. അങ്ങിനെയെങ്കില്‍ അതിനെ ഇന്‍ഡി അലയന്‍സ് (ഐഎൻഡിഐ അലയന്‍സ്) എന്നു തന്നെയല്ലേ വിളിക്കേണ്ടത് എന്ന ചോദ്യമാണ് സദസ്സിന്റെ മനസ്സില്‍ ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: