- വിജ്ഞാപനം www.cee.kerala.gov.in ല്‍
- സെപ്തംബര്‍ 9 വൈകിട്ട് 3 മണി വരെ ഓപ്ഷന് രജിസ്റ്റര്‍ ചെയ്യും.
- ആദ്യ താല്‍ക്കാലിക അലോട്ട്മെന്റ് 10 നും അന്തിമ അലോട്ട്മെന്റ് 11 നും പ്രസിദ്ധപ്പെടുത്തും.
- കോളജുകളും കോഴ്സുകളും അലോട്ട്മെന്റ്, അഡ്മിഷന് ഷെഡ്യുളുകളും വെബ്സൈറ്റില്‍
സംസ്ഥാനത്തെ ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/ മെഡിക്കല്‍ അനുബന്ധ ബിരുദ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട ഓപ്ഷന് രജിസ്ട്രേഷന് സെപ്തംബര്‍ 9 വൈകിട്ട് 3 മണിവരെ സമര്‍പ്പിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്.
ബിഎസ്സി (ഓണേഴ്സ്), ഫോറസ്ട്രി, കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയിഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്നോളജി, ബിവിഎസ്സി ആന്‍ഡ് എ.എച്ച്ജിഎഫ്എസ്സി സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് നടപടികളും ആരംഭിച്ചിട്ടുണ്ട്. ‘നീറ്റ് യുജി 2024’ പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കാണ് അവസരം. ഓപ്ഷന് രജിസ്ട്രേഷനുള്ള സൗകര്യം വെബ്സൈറ്റിലുണ്ട്.
സംസ്ഥാനത്തെ സ്വാശ്രയ ആയുര്‍വേദ/സിദ്ധ/യുനാനി കോളജുകളിലെ ബിഎഎംഎസ്/ബിഎസ്എംഎസ്/ബിയുഎംഎസ് കോഴ്സുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണറായിരിക്കും അലോട്ട്മെന്റ് നടത്തുക.
സെപ്തംബര്‍ 9 വൈകിട്ട് 3 മണിവരെ ലഭ്യമാകുന്ന ഓപ്ഷനുകള്‍ പരിഗണിച്ച് താല്‍ക്കാലിക അലോട്ട്മെന്റ് പട്ടിക 10 നും അന്തിമ അലോട്ട്മെന്റ് പട്ടിക 11 നും പ്രസിദ്ധപ്പെടുത്തും. അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള മുഴുവന്‍ തുകയും ഫീസ് അടച്ച് കോഴ്സുകളില്‍ പ്രവേശനം നേടാം. കോളജുകളും കോഴ്സുകളും അലോട്ട്മെന്റ്, അഡ്മിഷന് ഷെഡ്യൂളുകളും ഫീസ് നിരക്കുകളും വെബ്സൈറ്റിലുള്ള വിജ്ഞാപനത്തിലുണ്ട്.
ഓപ്ഷന് രജിസ്ട്രേഷന് ഫീസ്: 5000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്ക്കണം. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്ന കോഴ്സിന്റെ ട്യൂഷന് ഫീസില്‍ ഈ തുക വകയിരുത്തും. എസ്സി/ എസ്ടി/ഒഇസി മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതിയാകും. ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്ന കോഴ്സിന്റെ കോഷന്‍ ഡിപ്പോസിറ്റില്‍ നിന്നും ഈ തുക കുറവ് ചെയ്യും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് രജിസ്ട്രേഷന് ഫീസ് തിരികെ നല്‍കും.
അലോട്ട്മെന്റ് ലഭിച്ചിട്ട് നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ ലഭിച്ച അലോട്ട്മെന്റ് റദ്ദാകും. ബന്ധപ്പെട്ട സ്ട്രീമിലെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പങ്കെടുപ്പിക്കില്ല.
വിവിധ കാരണങ്ങളാല്‍ റാങ്ക് ലിസ്റ്റില്‍ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ 9 വൈകിട്ട് 3 മണിക്ക് മുന്‍പ് ഫലം പ്രസിദ്ധപ്പെടുത്താനാവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാത്ത പക്ഷം അവരുടെ ഓപ്ഷനുകള്‍ അലോട്ട്മെന്റിന് പരിഗണിക്കില്ല.
ഫീസ്ഘടന: ഗവണ്മെന്റ്/എയിഡഡ് കോളജുകളില്‍ ബിഎഎംഎസ്-13280 രൂപ, ബിഎച്ച്എംഎസ്-1260 രൂപ, ബിഎസ്സി(ഓണേഴ്സ്)-അഗ്രികള്‍ച്ചര്‍-15750 രൂപ, ഫോറസ്ട്രി-15750 രൂപ, ബിവിഎസ്സി & എഎച്ച്-22869 രൂപ, ബിഎസ്സി-കോ ഓപ്പറേഷന് ആന്‍ഡ് ബാങ്കിങ്-15750 രൂപ, ബിടെക് ബയോടെക്നോളജി-31500, ബിഎഫ്എസ്സി-17700 രൂപ.
സ്വാശ്രയ കോളജുകള്‍-ബിഎഎംഎസ്-(ട്യൂഷന് ഫീസും സ്പെഷ്യല്‍ ഫീസും ഉള്‍പ്പെടെ) 2,82,821 രൂപ, ബിഎസ്എംഎസ്- 2,72,406 രൂപ, ബിയുഎംഎസ്-28284 രൂപ.
സ്വാശ്രയ ആയുര്‍വേദ/സിദ്ധ/യുനാനി കോഴ്സുകളുടെ 2024-25 വര്‍ഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ 2023-24 വര്‍ഷത്തെ ഫീസ് താല്‍ക്കാലികമായി അടയ്ക്കേണ്ടതും അധിക തുക പിന്നീട് നല്‍കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
എന്‍ജിനീയറിങ്/ആര്‍ക്കിടെക്ച്ചര്‍ ഫാര്‍മസി: മൂന്നാംഘട്ട അലോട്ട്മെന്റ്
എന്‍ജിനീയറിങ്/ആര്‍ക്കിടെക്ച്ചര്‍/ഫാര്‍മസി മൂന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ സെപ്തംബര്‍ 10 വൈകിട്ട് 3 മണിക്ക് മുമ്പായി അതത് കോളജുകളില്‍ ഫീസ് അടച്ച് പ്രവേശനം നേടണം. അലോട്ട്മെന്റ് വിവരങ്ങളും പ്രവേശന നടപടികളും വെബ്സൈറ്റിലുണ്ട്. പ്രവേശന പരീക്ഷ കമ്മീഷണറുടെ അവസാന അലോട്ട്മെന്റാണിത്. ഒഴിവുള്ള എന്‍ജിനീയറിങ്/ആര്‍ക്കിടെക്ച്ചര്‍ സീറ്റുകളില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: