തൃശൂര്‍: ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂര്‍ ഭാരതീയ വിദ്യാഭവന് ഹാളില്‍ ചേര്‍ന്നു. ആര്‍എസ്എസ് അഖില ഭാരതീയ സഹ സേവാപ്രമുഖ് രാജ്കുമാര് മഠാലെ മുഖ്യ പ്രഭാഷണം നടത്തി. കല്യാണ്‍ ജൂവല്ലേഴ്സ് എംഡി ടി.എസ.് കല്യാണരാമന് യോഗം ഉദ്ഘാടനം ചെയ്തു.
വയനാടിന്റെ പുനരധിവാസ പദ്ധതി വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു. മുപ്പൈനാട് പഞ്ചായത്തില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തി ഭവന നിര്‍മാണ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കും. മാനസിക പുനരധിവാസത്തിന്റെ ഭാഗമായി ആവിഷ്കരിച്ച പുനര്‍ജ്ജനി പദ്ധതിക്കും തുടക്കം കുറിച്ചു.
വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിനായുള്ള സ്കോളര്‍ഷിപ് പദ്ധതിക്ക് സേവാഭാരതിയുടെ വെബ്സൈറ്റ് (tthps://www.sevabharathikeralam.in/formv2/publicrequtses) വഴി സ്കൂള്‍തലം മുതല്‍ പ്രൊഫഷണല്‍ കോളജ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ദേശീയ സേവാഭാരതി കേരളം ആപത്ത് സേവ ടീം തയാറാക്കിയ കൈപ്പുസ്തകം ‘സുരക്ഷ’ യോഗത്തില്‍ പ്രകാശനം ചെയ്തു.
ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രാരക് എ. വിനോദ് സേവാ സന്ദേശം നല്കി.
യോഗത്തില്‍ സംസ്ഥാന അധ്യക്ഷനായി ഡോ. രഞ്ജിത്ത് വിജയഹരി (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറിയായി ഡോ. ശ്രീറാം ശങ്കര്‍ (പാലക്കാട്), ഖജാന്‍ജിയായി പി.ആര് രാജിമോള്‍ (എറണാകുളം) എന്നിവര്‍ ഉള്‍പ്പെടെ 28 അംഗ നിര്‍വാഹക സമിതിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: