മാണ്ഡി: കാര്‍ഗില്‍ യുദ്ധത്തില്‍ പാക് പട്ടാളം പങ്കെടുത്തുവെന്നുള്ള പാക് പട്ടാള മേധാവി ജനറല്‍ അസിം മുനീറിന്റെ തുറന്നുപറച്ചിലിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി സൈനികന്റെ അച്ഛന്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന് വിക്രം ബത്രയുടെ അച്ഛന് ജി.എല്‍. ബത്രയാണ് പാക് പട്ടാളത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
യുദ്ധത്തില്‍ ഭാരതത്തിന്റെ സൈനികരുടെ നേര്‍ക്കുണ്ടായ എല്ലാ ക്രൂരതകള്‍ക്കു പിന്നിലും പാക് പട്ടാളമാണെന്ന് അദ്ദേഹം തുറന്നടിച്ചു. യുദ്ധത്തില്‍ പാക് പട്ടാളത്തിന് പങ്കുണ്ടെന്ന് അവര്‍ തന്നെ പറയുമ്പോള്‍ അതിലൂടെ അവരുടെ ക്രൂരതകളും വ്യക്തമാവുകയാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡോ.എന്‍.കെ. കാലിയ നീതിക്കുവേണ്ടി പോരാടുകയാണ്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ അച്ഛനാണ് അദ്ദേഹം. തനിക്ക് നീതി ലഭിക്കുമെന്ന വിശ്വസത്തോടെ അന്താരാഷ്ട്ര കോടതിയില്‍ ന്യായത്തിന് വേണ്ടി പോരാടുകയാണ്. ജി.എല്‍. ബത്ര പറഞ്ഞു.
യുദ്ധത്തിനിടയില്‍ ക്യാപ്റ്റന്‍ സൗരഭിനെ പാക് പട്ടാളം പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ക്രൂരമായി ഉപദ്രവിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. തന്റെ മകന് ഏല്‍ക്കേണ്ടി വന്ന ക്രൂര മര്‍ദനത്തില്‍ കാലിയ ആശങ്ക പ്രടിപ്പിച്ചിരുന്നു. പാക് പട്ടാളത്തിന്റെ ചെയ്തികള്‍ ജനീവ കരാറിന്റെ ലംഘനമാണെന്നും കാലിയ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അന്താരാഷ്ട്ര കോടതിയില്‍ കേസ് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
യുദ്ധത്തിലെ തങ്ങളുടെ പങ്ക് പാക് പട്ടാള മേധവി അംഗീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആ വൃദ്ധ മാതാപിതാക്കളുടെ മനസിന് സമാധാനം നല്കാന് കഴിയും വിധം എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ഉറപ്പായും അത് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതവും പാകിസ്ഥാനും ഒത്തൊരുമിച്ച് സമാധാനത്തോടെ കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതുരാജ്യങ്ങള്ക്കും അത് തന്നെയാണ് നല്ലതെന്നും ജി.എല്‍. ബത്ര പറഞ്ഞു.
1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ തങ്ങളുടെ പട്ടാളത്തിന് പങ്കുണ്ടെന്ന് ആദ്യമായാണ് ഒരു പൊതുവേദിയില്‍ വച്ച് പാകിസ്ഥാന് സമ്മതിക്കുന്നത്. സപ്തംബര്‍ ആറിന് റാവല്‍പി
ണ്ടിയില്‍ സംഘടിപ്പിടച്ച പാക് പ്രതിരോധ ദിന പരിപാടിയിലായിരുന്നു ഇതേക്കുറിച്ച് ജനറല്‍ അസിം മുനീറിന്റെ പരാമര്‍ശമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: