ന്യൂദല്‍ഹി: മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് പോകുന്ന രാഹുല്‍ ഗാന്ധി ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനാണ് പോകുന്നതെന്ന് ഹിന്ദു ദിനപത്രം. അതിന് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്. രാഷ്ടീയവിദ്വേഷം ഹിന്ദുവിനെ അന്ധരാക്കിയോ എന്നും സമൂഹമാധ്യമങ്ങളില്‍ മറ്റുചിലര്‍ ചോദിക്കുന്നു.
സാധാരണ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രതിപക്ഷനേതാവ് ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. അതാണ് ദ ഹിന്ദു എന്ന ഏറെ മാധ്യമപ്രവര്‍ത്തനത്തില്‍ ഏറെ പാരമ്പര്യമുള്ള ദിനപത്രം അവകാശപ്പെടുന്നത്. മോദിയെ താഴെയിറക്കാന്‍ പഠിച്ച പണി പതിനെട്ടും പരാജയപ്പെട്ടതിന്റെ വിദ്വേഷമാണ് ഹിന്ദു പത്രത്തെ ഇപ്പോള്‍ നയിക്കുന്നത്.
രാഹുലിന്റെ ലക്ഷ്യം മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തല്‍
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യുഎസില്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം മോദിയെയും ബിജെപി സര്‍ക്കാരിനെയും കുറ്റവാളികളായി ചിത്രീകരിക്കലാണ്. “അര്‍ത്ഥവത്തായ സംവാദത്തിനും ഉള്‍ക്കാഴ്ച പകരുന്ന സംഭാഷണങ്ങള്‍ക്കുമാണ് യുഎസില്‍ എത്തിയിരിക്കുന്നത്” എന്നാണ് രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. പക്ഷെ യുഎസില്‍ നിന്ന് പ്രചരിപ്പിക്കാന്‍ പോകുന്നത് ഇന്ത്യയുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല എന്നായിരിക്കും. ഇക്കുറി ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ പോകുന്നത് സെബി, നീറ്റ് എൻട്രന്‍സ് നടത്തുന്ന എന്‍ടിഎ എന്നീ സംവിധാനങ്ങളെയാണ്. ചിലപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ആര്‍ബിഐയെയും വരെ ക്രൂശിച്ചേക്കാം. യുഎസിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് നിരവധി ജേണലിസ്റ്റുകള്‍ക്കും എന്‍ജിഒകള്‍ക്കും വിവിധ രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നതിനുള്ല അജണ്ടകള്‍ തയ്യാറാക്കാന്‍ പണം നല്‍കുന്നുണ്ട്. ഇന്ത്യയിലെ അവര്‍ അതിന് ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് അദാനിയ്‌ക്കെതിരെയും ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഇപ്പോള്‍ നടക്കുന്ന പ്രചാരണം. അതിന്റെ ഇന്ത്യയിലെ പ്രധാന ദല്ലാളാണ് രാഹുല്‍ ഗാന്ധി. മോദിയെ അട്ടിമറിച്ച് പകരം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ള വലിയൊരു ശൃംഖലയുടെ രഹസ്യ അജണ്ട. ചൈനയും യുഎസും എല്ലാം ഇതില്‍ പങ്കാളികളാണ്. ദുര്‍ബലരായ നേതാക്കളെ പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ വാഴിച്ചാല്‍ ആ ഭരണത്തെ സ്വാധീനിച്ച് ഇഷ്ടമുള്ള കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസിനെപ്പോലുള്ളവരുടെ നേട്ടം.
ഹിന്ദു ദിനപത്രത്തിന്റെ മോദിയ്‌ക്കെതിരായ സ്കൂപ്പ് സ്റ്റോറികള്‍ നനഞ്ഞ പടക്കങ്ങള്‍
സാധാരണ ലോക്സഭാ തെരഞ്ഞെടുപ്പ് കാലമായാല്‍ എന്തെങ്കിലും സ്കൂപ്പ് സ്റ്റോറികള്‍ കൊണ്ട് വന്ന് ഭരണകൂടങ്ങളെ അട്ടിമറിക്കാമെന്ന് കരുതുന്ന ഹിന്ദു ദിനപത്രം 2019ലും 2024ലും മോദി സര്‍ക്കാരിനെ താഴെ വീഴ്‌ത്തുന്നതില്‍ പരാജയപ്പെട്ടു. അവരുടെ സ്കൂപ്പ് സ്റ്റോറികള്‍ എല്ലാം തലകുത്തിവീണിരുന്നു. 2019ല്‍ ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ മോദി സര്‍ക്കാര്‍ അഴിമതി നടത്തി എന്ന അവരുടെ സ്റ്റോറി വന്‍പരാജയമായി. സുപ്രീംകോടതി തന്നെ ഈ വാദം തള്ളിയിരുന്നു. മോദി സര്‍ക്കാര്‍ തീരുമാനിച്ചതുപോലെ 36 റഫാല്‍ ജെറ്റുകളും ഇന്ത്യയില്‍ എത്തിക്കുകയും ചെയ്തു. മറ്റൊരു ഹിന്ദു സ്റ്റോറി ഇസ്രയേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടേത് ഉള്‍പ്പെടെ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ ഫോണ്‍ മോദി ചോര്‍ത്തുന്നു എന്നതായിരുന്നു. ഇതും വിലപ്പോയില്ല. 2024ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നതുള്‍പ്പെടെ മോദി സര്‍ക്കാരിനെതിരെ ചെളി ഏറെ വാരിയെറിഞ്ഞു. പക്ഷെ എല്ലാ ആരോപണങ്ങളെയും തള്ളി പൊതുജനം മോദിയില്‍ വിശ്വാസമര്‍പ്പിച്ചു. മൂന്നാമതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ബുദ്ധിമാനും രാഷ്‌ട്രതന്ത്രജ്ഞനും ഭാവിരാഷ്‌ട്രീയവാഗ്ദാനമായും അവതരിപ്പിച്ച് വീണ്ടും ഹിന്ദു ദിനപത്രം കോമാളിയായി മാറുകയാണ്. മാത്രമല്ല, ഈയിടെ ബ്ലിറ്റ് സ് മാസിക രാഹുല്‍ ഗാന്ധിയ്‌ക്ക് വിദേശ ഭാര്യമാരില്‍ രണ്ട് മക്കളുള്ള കാര്യം വെളിപ്പെടുത്തിയിരുന്നു. ഒരു സ്പാനിഷ് മയക്കമരുന്ന് മാഫിയ തലവന്റെ മകളുമായി രാഹുല്‍ ഗാന്ധിയ്‌ക്ക് അവിഹിത ബന്ധം ഉണ്ടായെന്നും ഇതില്‍ രണ്ട് മക്കളുണ്ടെന്നും ആയിരുന്നു ഒരു വാര്‍ത്ത. ഇത് ഹിന്ദു ദിനപത്രമോ, കോണ്‍ഗ്രസ് നേതാക്കളോ ഇതുവരെയും നിഷേധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: