കോട്ടയം: സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്ന എ.ബി ബര്‍ദനെ താന്‍ മുട്ടുകുത്തിച്ചിട്ടുണ്ടെന്ന് സിപിഐയുടെ മഹിളാ വിഭാഗമായ ദേശീയ മഹിളാ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ആനി രാജ ഒരുമാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. സ്ത്രീ പീഡനങ്ങള്‍ ചോദ്യം ചെയ്തതിന് സിപിഎമ്മും തന്നെ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
താന്‍ ഇടതുവിരുദ്ധ ശക്തികളുടെ ഒപ്പമാണെന്ന പ്രചാരണത്തെ തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദ്ദേശപ്രകാരം സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്ദന് തന്നെ വിളിച്ചു വരുത്തി നന്ദിഗ്രാമില്‍ എന്ത് സ്ത്രീകളുടെ പ്രശ്നമാണ് ഉള്ളതെന്ന് ആരാഞ്ഞു. ഇതുള്‍പ്പെടെ ഒട്ടേറെ ചോദ്യങ്ങള്‍ എന്നോട് ഉന്നയിച്ചു. ഒടുവില്‍ ഞാന്‍ സഖാവ് ബര്ദനോട് ചോദിച്ചു: ഗുജറാത്ത് കലാപത്തില്‍ ഒരുപാട് ബലാത്സംഗം ഉണ്ടായി. അതിനെ പാര്‍ട്ടി അംഗീകരിക്കുന്നുണ്ടോ എന്ന്. അതിനെ എങ്ങനെ അംഗീകരിക്കുമെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അപ്പോള്‍ ഇത് പാര്‍ട്ടി ലൈന്‍ അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതേ ഇതാണ് പാര്‍ട്ടി എന്ന് ബര്ദന് മറുപടി പറഞ്ഞു. ഇതോടെ അദ്ദേഹം തന്റെ വാദത്തിനു മുന്നില്‍ കീഴടങ്ങിയെന്നും സിപിഎമ്മിന്റെ വായടപ്പിക്കാനായെന്നുമാണ് ആനിരാജ അവകാശപ്പെടുന്നത്.
സിപിഎം നേതാക്കള്‍ എന്റെ ഭര്‍ത്താവ് വഴി എന്നെ തിരുത്തണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഭര്‍ത്താവ് (സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ) എന്നെ തിരുത്താന്‍ വന്നില്ലെന്നും അഭിമുഖത്തില്‍ ആനിരാജ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: