മുംബൈ: സെബി അധ്യക്ഷ മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് അതിശക്തമായ ഒന്നാണെന്ന് റിപ്പോര്‍ട്ട്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാധബി പുരി ബുച്ചിനെതിരെ നടത്തുന്ന ആരോപണങ്ങളും സമരങ്ങളും അവരെ നിശ്ശബ്ദയാക്കാനാണെന്ന് ആരോപണമുയരുന്നു.
സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹിന്‍ഡന്‍ബര്‍ഗ് ഉത്തരം പറഞ്ഞാല്‍ ഹിന്‍ഡന്‍ബര്‍ഗിനൊപ്പം ചില കൂട്ടാളികളും കുടുങ്ങിപ്പോകുമെന്നറിയുന്നു. ഈ കൂട്ടാളികളില്‍ കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ടേയ്‌ക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. . അതുകൊണ്ടാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി മാധബി പുരി ബുചത്ചിനെതിരെ ആക്രമണം അഴിച്ചുവിടുന്നത്.
സെബി അധ്യക്ഷ മാധബി പുരി ബുച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല‍്കിയതാണ് ഹിന്‍ഡന്‍ ബര്‍ഗിനെയും ഒപ്പം കോണ്‍ഗ്രസിനെയും വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് ആരോപണമുണ്ട്.. മാധബി പുരി ബുച്ചിനെ കുറ്റപ്പെടുത്തി രണ്ടാം റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിവിട്ടതിന് പിന്നില്‍ ഈ കാരണം കാണിക്കല്‍ നോട്ടീസാണെന്ന് പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ചില ക്രമക്കേടുകളെക്കുറിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗിനെക്കുറിച്ചും മാധബി പുരി കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ഓഹരി വിപണി ചൂഷണത്തെക്കുറിച്ചും കാരണം കാണിക്കല്‍ നോട്ടീസ് അന്വേഷിക്കുന്നു. അദാനിയെക്കുറിച്ച് മോശം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം വിപണി ഇടിച്ച് തകര്‍ത്ത് പണം കൊയ്യാനായിരുന്നു (ഷോര്‍ട് സെല്ലിംഗ്) ഹിന്‍ഡന്‍ബര്‍ഗ് അന്ന് ശ്രമിച്ചത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ കരങ്ങളുണ്ടെന്നും ആരോപണം ശക്തമായുണ്ട്. ഇതേക്കുറിച്ചും സെബി കേസെടുത്തിട്ടുണ്ട്.
അദാനി ഓഹരികള്‍ തകര്‍ത്ത് ലാഭം കൊയ്ത ഹിന്‍ഡന്‍ബര്‍ഗ് ഗൂഢാലോചനയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഉന്നതരുമായി ബന്ധപ്പെട്ട ആരൊക്കെയോ ഉണ്ടെന്നും സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹിന്‍ഡന്‍ബര്‍ഗ് സത്യസന്ധമായി ഉത്തരം നല്‍കിയാല്‍ ഇവരും കുടുങ്ങിയേക്കുമെന്ന് കരുതുന്നു.അതിനാല്‍ മാധബി പുരി ബുച്ചിന്റെ വായടപ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. അതിന്റെ ഭാഗമായി മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍ നിന്നും അനധികൃതമായി തുക ലഭിച്ചതായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചിരുന്നു. എന്നാല്‍ ഐസിഐസിഐ ബാങ്ക് തന്നെ ഈ ആരോപണം നിഷേധിച്ചതോടെ കോണ്‍ഗ്രസ് നിശ്ശബ്ദരായി. പിന്നീട് ഇപ്പോള്‍ സെബിയിലെ ജീവനക്കാരെ തന്നെ മാധബി പുരി ബുച്ചിനെതിരെ സമരം ചെയ്യിച്ചതിന് പിന്നിലും കോണ്‍ഗ്രസ് കരങ്ങളുണ്ടെന്ന് കരുതുന്നു.
മാധബി പുരി ബുച്ചിന്റെ ആധിപത്യത്തിനെതിരെ എന്ന നിലയ്‌ക്കാണ് സെബിയിലെ ചില ജീവനക്കാര്‍ കഴിഞ്ഞ ദിവസം സമരം നടത്തിയത്. ബുച്ച് അവരെക്കൊണ്ട് ധാരാളമായി പണിയെടുപ്പിക്കുന്നു എന്നായിരുന്നു ജീവനക്കാര്‍ ഉയര്‍ത്തിയ ആരോപണം. ഐഐഎം അഹമ്മദാബാദില്‍ നിന്നും മികച്ച നിലയില്‍ മാനേജ് മെന്‍റ് പഠിച്ചിറങ്ങിയ മാധബി പുരി ബുച്ച് മികച്ച കഴിവുകളുള്ള ഉദ്യോഗസ്ഥയാണ്. അവരുടെ കഴിവിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ജീവനക്കാര്‍ ഈ സാഹചര്യത്തില്‍ പൊടുന്നനെ സമരത്തിലിറങ്ങിയതിന് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം തന്നെയാണെന്നാണ് കരുതുന്നത്. അതിനിടെ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എംപിയും സീ ടിവി ഉടമയുമായ സുഭാഷ് ചന്ദ്ര വരെ മാധബി പുരി ബുച്ചിനെതിരെ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ്. ഇതിന് പിന്നിലും കോണ്‍ഗ്രസ് സമ്മര്‍ദ്ദമാണോ എന്നും സംശയിക്കുന്നു. എന്തായാലും അമേരിക്കയിലെ ധനകാര്യസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിനെപ്പോലെ കോണ്‍ഗ്രസും മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: