ഉദുമ: കീഴൂര്‍ ഹാര്‍ബറിന് സമീപം ചൂണ്ടയുമായി മീന്‍ പിടിക്കാന്‍ പോയി കടലില്‍ കാണാതായതായി സംശയിക്കുന്ന ചെമ്മനാട് കല്ലുവളപ്പിലെ കെ.റിയാസിനെ(36) കണ്ടെത്തുന്നതായി മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ സ്ഥലത്തെത്തി മുങ്ങിത്തപ്പിത്തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 5നും 9നും ഇടയിലാണ് പ്രവാസിയായ റിയാസിനെ കാണാതായത്.
കടലിലെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയിരിക്കാമെന്ന സംശയത്തില്‍ റിയാസ് കടലില്‍ വീണെന്ന് കരുതുന്ന സ്ഥലത്താണ് ഈശ്വര്‍ മല്‍പെ ആദ്യം തിരച്ചില്‍ നടത്തിയത്.
രാവിലെയാണ് ഈശ്വര്‍ മല്‍പെ കീഴൂരിലെത്തിയത്.റിയാസിനെ കാണാതായി അഞ്ച് നാള് പിന്നിട്ടിട്ടും കണ്ടെത്തുന്നതിനായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവാത്തത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രദേശവാസികളും റിയാസിന്റെ ബന്ധുക്കളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെയൊക്കെ ഫലമായി നാവിക സേനയുടെ സ്കൂബാ ഡൈവിംഗ് സംഘത്തെയും സ്ഥലത്ത് എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: