Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്‌യുഎം ലീപ് സെന്ററുകള്‍ക്ക് പുതിയ മുഖം; ആദ്യ മെഡ്‌ടെക് ലീപ് സെന്റര്‍ വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2024, 05:52 pm IST
in Kerala
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലീപ് കോവര്‍ക്കിംഗ് സ്‌പേസ് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലീപ് കോവര്‍ക്കിംഗ് സ്‌പേസ് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ കോ-വര്‍ക്കിംഗ് സ്പേസുകളായ ലീപ് സെന്‍ററുകള്‍ കാമ്പസുകളിലേക്ക് വ്യാപിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്, കൊച്ചിയിലെ എടത്തല അല്‍ അമീന്‍ കോളേജ്, കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളിലെ ലാബുകളാണ് പുതുതായി കെഎസ് യുഎം ലീപ് സെന്‍റര്‍ സംവിധാനത്തിന്റെ ഭാഗമാകുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങളായ ലീപ് (ലോഞ്ച്, എംപവര്‍, ആക്സിലറേറ്റ്, പ്രോസ്പര്‍) കോ-വര്‍ക്കിംഗ് സ്പേയ്സുകള്‍ സംസ്ഥാനത്തുടനീളം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ സെന്‍ററുകള്‍ക്ക് അനുമതി നല്കിയത്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും മൂന്ന് കോളേജുകളുടെ പ്രതിനിധികളും ഒപ്പുവച്ചു.

സംസ്ഥാനത്തെ ആദ്യ മെഡ്ടെക് ലീപ് സെന്‍ററാണ് വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേത്. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഐനെസ്റ്റ് ബയോ ഇന്‍കുബേഷന്‍ സെന്‍ററാണ് ലീപ് സെന്‍ററായി ഉപയോഗിക്കാനാകുക. ത്രീഡി ബയോ പ്രിന്‍റിങ്, കാന്‍സര്‍ ബയോളജി, ബയോ മെഡിക്കല്‍ ഡിവൈസസ്, ഇന്‍വിട്രോ ഡയഗ്നോസ്റ്റിക്സ്, പേഴ്സണലൈസ്ഡ് മെഡിസിന്‍ ബയോ സ്റ്റാര്‍ട്ടപ്പുകളിലെ തുടക്കക്കാര്‍ക്ക് ഇതിലൂടെ മികച്ച അവസരം ലഭ്യമാകും.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കാണ് ഇന്‍കുബേഷനുള്ള സ്പേസ് അനുവദിച്ചിട്ടുള്ളത്. കൊച്ചിയിലെ എടത്തല അല്‍ അമീന്‍ കോളേജ്, കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളിലെ ലീപ് സെന്‍ററുകളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എടത്തല അല്‍ അമീന്‍ കോളേജിന്റെ സംരംഭകകേന്ദ്രമായ ഐസ് സ്പേസിനും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ലീപ്പ് അംഗീകാരം നല്കി. കേരളത്തില്‍ അഞ്ചു കോളേജുകള്‍ക്കാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ലീപ്പ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ആണ് എടത്തല അല്‍ അമീന്‍ കോളേജ്. ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ ബന്ധപ്പെട്ട പ്രോജക്ടുകള്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ത്രീഡി പ്രിന്‍റിംഗ് സംവിധാനങ്ങളും ലഭ്യമാണ്. വിദഗ്ധ മാര്‍ഗനിര്‍ദേശം നല്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഒപ്പമുണ്ട്.

ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ലീപ് സെന്‍റര്‍ പുതിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെയാണ് പിന്തുണയ്‌ക്കുക.

സംസ്ഥാനത്തെ എല്ലാ ഇന്‍കുബേഷന്‍ സെന്‍ററുകളും ലീപ്പ് സംവിധാനത്തിനകത്തേക്ക് കൊണ്ടുവരാനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ശ്രമം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോ-വര്‍ക്കിംഗ് സ്പെയ്സുകള്‍ ലഭ്യമാക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ക്യാമ്പസുകളിലെ ലീപ് സെന്‍ററുകള്‍ ഒരു തുടക്കമാണ്.
മൂന്ന് കോളേജുകളുമായും ഒപ്പുവെച്ച കരാറിലൂടെ ഈ കാമ്പസുകളില്‍ ലഭ്യമായ നൂതന സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ പ്രയോജനപ്പെടുത്തി വളരാനും നവീകരിക്കാനും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുമെന്ന്  കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. മെഡ്ടെക്, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഐനെസ്റ്റ് ബയോ ഇന്‍കുബേഷന്‍ സെന്‍ററിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്കല്‍, ബിസിനസ് ഡവലപ്മെന്‍റ് സഹായം, ഫണ്ടിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള ഗ്രാന്‍റുകള്‍, വായ്‌പകള്‍, മാര്‍ക്കറ്റ് ആക്സസ്, മെന്‍റേഴ്സ് കണക്ട്, ഇന്‍വെസ്റ്റര്‍ കണക്റ്റ് തുടങ്ങിയ കെഎസ് യുഎംപദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

 

Tags: startupmissionBIRACdrmoopensmedicalcollege #asterwayanadKeralaStartupMissionleapcoworkingspace
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിരന്തരമായ പരിശോധനകള്‍ കാരണം കേരളത്തില്‍ നിന്നും 3500 കോടി രൂപയുടെ പദ്ധതി നിര്‍ത്തി തെലുങ്കാനയിലേക്ക് ഓടിപ്പോകേണ്ടിവന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന കിറ്റെക്സ് സാബു (വലത്ത്)
Kerala

കേരളത്തില്‍ നിന്നും ഓടിപ്പോയ കിറ്റെക്സ് സാബു…കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ അഭിനന്ദിച്ച് ശശി തരൂര്‍…കേരളം ഡീപ് സ്റ്റേറ്റിന്റെ പിടിയിലോ?

Technology

ജര്‍മ്മന്‍ ഐടി ഭീമനുമായി ധാരണാപത്രം ഒപ്പിട്ട് കേരളം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.