തിരുവനന്തപുരം : എഡിജിപി എം.ആര്.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.
ജുലവര്ത്തി സ്പര്‍ജന്‍ കുമാര്‍ (ഇന്‍സ്പെക്ടര്‍ ജനറല്‍ പോലീസ് & പോലീസ് കമ്മീഷണര്‍, തിരുവനന്തപുരം സിറ്റി). തോംസണ്‍ ജോസ് ( ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ്
പോലീസ്, തൃശൂര്‍ റേഞ്ച്.) എ. ഷാനവാസ് ( പോലീസ് സൂപ്രണ്ട് (ഇന്റലിജന്‍സ്), സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്) എസ്.മധുസൂദനന്,( െ്രെകംബ്രാഞ്ച് പോലീസ് സൂപ്രണ്ട്,തിരുവനന്തപുരം) എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും തല്‍സ്ഥാനത്ത് ഇരിക്കെയാണ് ഇവര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നല്‍കിയത്. അജിതക്ുമാറിനെ കണ്ടാല്‍ സലൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനെതിരെ വിമര്‍ശനം ഉയരാം.മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: