കോട്ടയം: സംസ്ഥാനത്തെ പോലീസ് സംവിധാനത്തിനെതിരെ നിശിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വീണ്ടും വില്ലനായ പി.വി അന്‍വറിന് ഇനി അധികകാലം സിപിഎമ്മിന് ഒപ്പം സഞ്ചരിക്കാന്‍ ആവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുത്തുന്നില്ല. അത്രമേല്‍ കടുത്ത ആഘാതമാണ് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കും അന്‍വര്‍ വരുത്തിവെച്ചത്. മലയാള സിനിമയില്‍ ഹേമ കമ്മിറ്റി ഉയര്‍ത്തുന്നതിനേക്കാള്‍ ഏറെ വലിയ വിവാദ കൊടുങ്കാറ്റാണ് പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിച്ചത്. നടിമാരുടെ വെളിപ്പെടുത്തലുകള്‍ ഒരു സാംസ്കാരിക വ്യവസായത്തെയാണ് ഉലച്ചതെങ്കില്‍, അന്‍വറിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെത്തന്നെ പ്രതിക്കൂട്ടിലാക്കി.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ കൂടി പാര്‍ട്ടിയെ ഇത്രമേല്‍ പ്രതിരോധത്തില്‍ ആക്കിയ ഒരാളെ സിപിഎമ്മിന് ഒപ്പം നിര്‍ത്താന്‍ ബുദ്ധിമുട്ടാകും.എന്നെ ഞാനാക്കിയത് സിപിഎം ആണെന്നും പാര്‍ട്ടി അംഗത്വം ഇല്ലെങ്കിലും അണികളിലൊരാളായി മരണം വരെ ചെങ്കൊടിയുടെ തണലില്‍ നില്‍ക്കുമെന്നുമൊക്കെ അന്‍വര്‍ ആണയിടുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് ഇനി അന്‍വറിനെ വേണ്ട.മാത്രമല്ല ഇത്രമേല്‍ ആഘാതം ഉണ്ടാക്കിയ അന്‍വറിനെ എങ്ങനെ ഉന്മൂലനം ചെയ്യാമെന്നുള്ള ചിന്തയിലേക്ക് പാര്‍ട്ടി നീങ്ങിക്കൊണ്ടിരിക്കുകയാണ്. കരുത്തനെന്ന് ഭാവിക്കുന്നുണ്ടെങ്കില്‍ കൂടിയും രാഷ്ട്രീയ പിന്‍ബലമില്ലാതെ തുടരുക അന്‍വറിനും അസാധ്യമാണ്.ഈ സാഹചര്യത്തില്‍ ചേക്കേറാന്‍ കഴിയുന്ന ഒരു പാര്‍ട്ടി ഏതെന്ന് ചിന്തയിലാണ് അന്‍വര്‍. ഇത്തരമൊരാളെ കോണ്‍ഗ്രസിന് താങ്ങാനാവില്ല.നിലവിലുള്ള കുഴപ്പക്കാരെ കൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത തലവേദനയാണ് അനുഭവിക്കുന്നത്. ഇത്തരത്തില്‍ ഇത്തരം ഒരു നേതാവിനെ ചുമക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമെന്ന് കരുതാനാവില്ല.മുസ്ലിം ലീഗ് ആണ് തനിക്ക് പറ്റിയ ഇടണമെന്ന് അന്‍വര്‍ കരുതുന്നുണ്ട്. നിലവില്‍ ഇക്കാര്യം അന്‍വറിനോട് അടുപ്പമുള്ളവര്‍ നിഷേധിക്കുന്നുണ്ടെങ്കിലും അന്‍വര്‍ ഇത്തരത്തില്‍ താല്പര്യ പ്രകടിപ്പിച്ചാല്‍ മറ്റു ചില കാരണങ്ങളാല്‍ മുസ്ളീം ലീഗിന് തള്ളിക്കളയാന്‍ ആവില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: