ജയ്‌പൂർ : കൃഷ്ണ ഗമൻ പാത വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ . രാജസ്ഥാൻ -മദ്ധ്യപ്രദേശ് സർക്കാരുകൾ സംയുക്തമായിട്ടാകും കൃഷ്ണൻ ഗമൻ പാത വികസിപ്പിക്കുക . ഒപ്പം പാതയിലെ തീർഥാടന കേന്ദ്രങ്ങളും, ക്ഷേത്രങ്ങളും പുനരുദ്ധരിക്കുമെന്നും ഭജൻലാൽ ശർമ്മ പറഞ്ഞു.
ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഭജൻലാൽ ശർമ്മ ഭരത്പൂരിലെ പൂഞ്ചാരി ഗ്രാമത്തിൽ എത്തിയിരുന്നു. ഗോവർദ്ധൻ പരിക്രമ റൂട്ടിന്റെ ഭാഗമാണ് ഈ ഗ്രാമം. ഇവിടെ ശ്രീനാഥ്ജി ക്ഷേത്രത്തിലും മുകുത് മുഖർവിന്ദിലും ഭജൻ ലാൽ ശർമ്മ ഭാര്യയ്‌ക്കൊപ്പം പ്രാർത്ഥന നടത്തി. ശ്രീകൃഷ്ണൻ മഥുരയിൽ നിന്ന് സന്ദീപ മുനിയുടെ ആശ്രമ സ്ഥിതി ചെയ്യുന്ന ഉജ്ജയിനിയിലേയ്‌ക്ക് പോയത് രാജസ്ഥാനിലെ ചില പുണ്യസ്ഥലങ്ങൾ വഴിയാണെന്നാണ് വിശ്വാസം.
നിരവധി പ്രധാന മതകേന്ദ്രങ്ങളും ഈ പ്രദേശത്തുണ്ട് . ഈ പാതയിൽ ഉള്ള കോട്ട, ജലവാർ, ഭരത്പൂർ തുടങ്ങിയ നഗരങ്ങളിലെ ആരാധനാലയങ്ങൾ വികസിപ്പിക്കാനാണ് പ്രഥമ പരിഗണന നൽകുന്നത് .നേരത്തെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സർക്കാരുകൾ സംയുക്തമായി രാം വനഗമാൻ പാത നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിന് പോയ സ്ഥലങ്ങൾ അടയാളപ്പെടുത്തിയാണ് ഈ പാത നിർമ്മിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: